സെൻകുമാറടക്കം കെ.എ.ടി അംഗങ്ങളുടെ നിയമനം: സർക്കാർ വേഗം തീരുമാനിക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: ടി.പി സെൻകുമാറടക്കം രണ്ടുപേരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ അതിവേഗം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കെ.എ.ടി അഡ്മിനിസ്‌ട്രേറ്റിവ് അംഗങ്ങളുടെ രണ്ട് ഒഴിവിലേക്ക് സെൻകുമാറിെൻറയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിെൻറയും പേരുകൾ മാസങ്ങൾ മുെമ്പ ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു സമിതി ശിപാർശ ചെയ്തിട്ടും നിയമന നടപടി പൂർത്തീകരിച്ചിട്ടില്ലെന്ന് ആരോപിച്ച് സതീഷ് എന്നയാൾ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. രണ്ടാഴ്ചക്കകം നടപടി പൂർത്തിയാക്കി സംസ്ഥാന സർക്കാർ നിയമന ശിപാർശ ഗവർണറുടെ അനുമതിക്കയക്കണമെന്നും തിരികെ ലഭിക്കുന്ന മുറക്ക് ഉടൻ കേന്ദ്ര സർക്കാറിലേക്ക് അയക്കണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപടി പൂർത്തിയാക്കി രാഷ്ട്രപതിയാണ് നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. എന്നാൽ, മന്ത്രിസഭ അംഗീകരിക്കാത്തതിനാൽ നിയമന വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ നടക്കുന്നതിെൻറ പേരിലാണ് രണ്ട് സീറ്റിലും നിയമനം നടത്താത്തതെന്ന് ഹരജിയിൽ പറയുന്നു. സംസ്ഥാന മന്ത്രിസഭ, ഗവര്‍ണർ, കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി എന്നിവരുടെ അംഗീകാരം ലഭിച്ചശേഷമേ രാഷ്ട്രപതിക്ക് ഇവരെ നിയമിച്ചുള്ള വിജ്ഞാപനം പുറത്തിറക്കാനാവൂ.
അതിനാൽ, ഉടൻ നിയമനാംഗീകാരം നൽകാൻ സർക്കാറിനോട് ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. വ്യവഹാരികൾക്ക് ട്രൈബ്യൂണലിെല േസവനം കൃത്യമായി ലഭിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.