കെ.എ.എസ് സംവരണം അട്ടിമറിക്കാൻ നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) സർക്കാർ സംവരണ അട്ടിമറി നടത്തുന്നത് നിയമ സെക്രട്ടറിയുടെയും പട്ടികവിഭാഗ കമീഷെൻറയും ശിപാർശ തള്ളിക്കൊണ്ട്. പട്ടിക-പിന്നാക്ക വിഭാഗങ്ങളുടെ ആശങ്ക നിരാകരിച്ച സർക്കാർ തീരുമാനം ഉന്നത തസ്തികകളിൽ അവർക്ക് വൻ തിരിച്ചടിയുണ്ടാക്കുന്നതാണ്. സംവരണ നഷ്ടത്തെ കുറിച്ച് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആക്ഷേപം പരിശോധിച്ച നിയമ സെക്രട്ടറി കെ.എ.എസിൽ പൂർണമായി സംവരണം ബാധകമാക്കണമെന്ന ശിപാർശ നൽകി.
ഇവ തള്ളി കെ.എ.എസിെൻറ രണ്ട്, മൂന്ന് ശ്രേണികളിൽ സംവരണം നടപ്പാേക്കണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇൗവിഭാഗം ബൈ ട്രാൻസ്ഫർ എന്ന നിലയിൽ നിയമന നടപടികളുമായി മുന്നോട്ടുപോകാനും നയപരമായി തീരുമാനിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പിൽ തുടർനടപടി നടന്നുവരികയാണ്. അതിവേഗം നിയമനനടപടി ആരംഭിക്കാൻ പി.എസ്.സിക്കും സർക്കാർ നിർദേശംനൽകി. ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്കസംവരണത്തിനും അതിവേഗം നടപടിയെടുക്കുകയാണ്. ഇതും നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് നിരാകരിച്ചാണ്. സാമ്പത്തികസംവരണം എന്ന ഇടത് നയത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
മൂന്ന് തരത്തിലാണ് കെ.എ.എസിലേക്ക് നിയമനം. എല്ലാവർക്കും അപേക്ഷിക്കാവുന്ന ഒന്നാം േശ്രണിയിൽ പതിവ് രീതിയും രണ്ടിൽ െഗസറ്റഡ് അല്ലാത്ത എല്ലാ ജീവനക്കാരിൽനിന്നും മൂന്നിൽ െഗസറ്റഡ് ഉദ്യോഗസ്ഥരിൽ നിന്നുമാണ്. ആദ്യം തയാറാക്കിയ കെ.എ.എസ് കരടിൽ രണ്ടാംേശ്രണിയിലും സംവരണം ഉറപ്പാക്കിയിരുന്നു. എന്നാൽ സ്ഥാനക്കയറ്റം എന്ന പേരിൽ രണ്ട്, മൂന്ന് ശ്രേണികളിൽ സംവരണമില്ലാതെ സ്പെഷൽ റൂൾസിെൻറ കരട് സർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാനമിറക്കി. നിയമ സെക്രട്ടറിയും കമീഷനുകളും പിന്നാക്ക സംവരണം വേണമെന്ന നിലപാടിലായിരുന്നു. ബൈട്രാൻസ്ഫർ എന്ന നിലപാട് സ്വീകരിച്ചത് എ.ജി മാത്രമാണ്. എന്നാൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുംവിധം സംവരണ വ്യവസ്ഥ തള്ളി മുന്നോട്ട് പോകുകയായിരുന്നു സർക്കാർ. കെ.എ.എസ് പുതിയ തസ്തികയാണെന്നും എല്ലാ തസ്തികയിലേക്കും മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നതും പരിഗണിച്ചില്ല.
സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി കൂടി പരിശോധിച്ച് ഡി.പി.സി (വകുപ്പുതല പ്രമോഷൻ കമ്മിറ്റി) ചേർന്നാണ് സ്ഥാനക്കയറ്റം നൽകുന്നത്. കെ.എ.എസിൽ എല്ലാം മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്കും സ്ഥാനക്കയറ്റത്തിലൂടെ എത്താൻ കഴിയുന്ന തസ്തികകളാണ് കെ.എ.എസിലേക്ക് മാറ്റിയത്. മത്സരപരീക്ഷ വരുന്ന കെ.എ.എസിൽ അവർക്ക് ഇനി എത്തുക പ്രയാസമാകും. ഒരു കാഡറിലെ മൂന്നിൽ രണ്ടും സ്ഥാനക്കയറ്റത്തിന് മാറ്റിവെക്കുന്ന രീതി നിലവിലില്ല. മൂന്നിൽ രണ്ട് തസ്തികകളും നിയമവിരുദ്ധമായി സ്ഥാനക്കയറ്റമാക്കി മാറ്റിയശേഷം അവയിൽ സംവരണം ബാധകമല്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.
ബൈട്രാൻസ്ഫർ നിയമനം മത്സരപരീക്ഷ വഴിയല്ലെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ രണ്ട്, മൂന്ന് ധാരകളിലും സംവരണം നൽകണമെന്നായിരുന്നു നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. നിയമനരീതി നേരിട്ടുള്ള മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലാെണന്നും സർക്കാർ ജീവനക്കാർക്കായി മത്സരം പരിമിതപ്പെടുത്തി എന്നേയുള്ളൂവെന്നും നിലവിലെ ജീവനക്കാർക്ക് സംവരണം ബാധകമാക്കാൻ ഉള്ള ജോലി രാജിെവച്ച് മത്സരപരീക്ഷ എഴുതുകയേ മാർഗമുള്ളൂവെന്നും ഇൗ വ്യവസ്ഥ കോടതിയിൽ അര നാഴിക പിടിച്ചുനിൽക്കുമെന്ന് തോന്നുന്നിെല്ലന്നും റിപ്പോർട്ട് പറയുന്നു.
ഉയർന്ന തൊഴിലിലെ ഭരണഘടനാവകാശം ലഭിക്കാനുള്ള ജീവിതമാർഗം രാജിവെക്കണമെന്നാണ് ചട്ടം നിർബന്ധിക്കുന്നത്. 28 (ബി)വകുപ്പിൽപെടുന്ന ബൈട്രാൻസ്ഫർ നിയമനം മത്സരപരീക്ഷ വഴിയല്ല നടത്തേണ്ടത്. മെറിറ്റ് കം എബിലിറ്റി അടിസ്ഥാനത്തിൽ അർഹർക്ക് സീനിയോരിറ്റി അടിസ്ഥാനത്തിൽ നൽകുന്ന പ്രമോഷനാണ്. ഇവിെട പുതിയ മത്സര പരീക്ഷ വഴി പുതിയ റാങ്ക് ലിസ്റ്റ് രൂപംകൊള്ളുകയാണ്. വകുപ്പുതല പ്രമോഷൻ കമ്മിറ്റി രൂപവത്കരിക്കുന്ന സെലക്ട് ലിസറ്റല്ല കെ.എ.എസിൽ രൂപംകൊള്ളുന്നത്. ഇൗ വ്യത്യാസം പരിഗണിക്കണമെന്നും നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.
ഇപ്പോൾ 100ൽ ആറ് തസ്തികകളാണ് പട്ടികവിഭാഗത്തിന് കിട്ടുക. രണ്ട് ധാരകളിൽ അവരെ ഒഴിവാക്കിയാൽ 100ൽ രണ്ട് തസ്തിക മാത്രമായി പട്ടികവിഭാഗ സംവരണം മാറും. ബൈട്രാൻസ്ഫർ, പ്രേമാഷൻ എന്നിവയിലും പട്ടികവിഭാഗത്തിന് സംവരണം നൽകാം. മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ സ്ഥാനക്കയറ്റത്തിനും സംവരണം ആകാമെന്ന സുപ്രീംകോടതി വിധിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.