ആര് എതിര്‍ത്താലും കെ.എ.എസ് നടപ്പാക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആര് എതിര്‍ ത്താലും കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നടപ്പാക്കാനുള്ളതാണ്, നടപ്പാക്കുകതന്നെ ചെയ്യും. കേരള ലെജിസ്ളേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇത് വെറുതെ പറഞ്ഞുപോകാനുള്ള കാര്യമല്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എ.എസ് നടപ്പാക്കാന്‍ പുറപ്പെട്ടവര്‍തന്നെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അത് അവര്‍ പരിശോധിക്കേണ്ടതാണ്. ചില തെറ്റിദ്ധാരണ സെക്രട്ടേറിയറ്റില്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. അതിന്‍െറ ഭാഗമായി ചില എതിര്‍പ്പ് ഉയരുന്നുവെന്നതും വസ്തുതയാണ്. അത് തിരുത്തുകയാണ് വേണ്ടത്. ശരിയായ വശം മനസ്സിലാക്കി സഹകരിക്കാന്‍ എല്ലാവരും സന്നദ്ധരാകണം. സെക്രട്ടേറിയറ്റിലെ ഒരു വിഭാഗത്തിന് മാത്രമാണിപ്പോള്‍ തെറ്റിദ്ധാരണ. അവര്‍ ഇത് തിരുത്തണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.
ജീവനക്കാരുടെ ന്യായമായ കാര്യങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ എപ്പോഴും ഉണ്ടാവും. അവരുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യമല്ല ചെയ്യുന്നതും. ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായതിനാല്‍ ഇതിനെ പിന്താങ്ങുകയാണ് വേണ്ടത്. ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ആശയം അല്ല കെ.എ.എസ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മാത്രമല്ല, ഇ.കെ. നായനാര്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമീഷനും ഇത് ആവശ്യമെന്ന് നിര്‍ദേശിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.