കെ.എ.ടി നിയമനം: സെൻകുമാറിെൻറ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) അംഗമായി നിയമനത്തിന് പരിഗണിക്കാൻ തെൻറ ഫയൽ സുപ്രീംകോട തി ചീഫ് ജസ്റ്റിസിന് ൈകമാറാൻ കേന്ദ്ര േപഴ്സനൽ മന്ത്രാലയത്തോട് നിർദേശിക്കണെമന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറ ിെൻറ ഹരജി ഹൈകോടതി തള്ളി.
തെൻറ നിയമനം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നിയമനം നടക്കാത്ത സാഹചര്യത്തിൽ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ നിർദേശിക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജിയാണ് തള്ളിയത്. സെൻകുമാറിനെതിരായ കേസുകളിൽ അന്തിമതീർപ്പ് വന്നശേഷം പേര് സമർപ്പിച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് അനു ശിവരാമെൻറ ഉത്തരവ്.
നേരത്തേ, കെ.എ.ടി അംഗമായി പരിഗണിക്കാൻ സെൻകുമാറിെൻറ പേര് സംസ്ഥാന സർക്കാർ ചീഫ് ജസ്റ്റിസിന് സമർപ്പിച്ചിരുന്നു. എന്നാൽ, സെൻകുമാറിനെതിരെ കേസ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത് സ്വീകരിച്ചില്ല. നിലവിലുള്ള കേസുകളുടെ അന്തിമവിധി വന്നശേഷം പേര് വീണ്ടും സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. പക്ഷേ, തെൻറ നിയമനം മനഃപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ചാണ് സെൻകുമാർ ഹരജി നൽകിയത്. സർക്കാറിൽനിന്ന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐ.എസ്.ആർ.ഒ ചാരക്കേസിെൻറ പേരിൽ പീഡനത്തിനിരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നഷ്ടപരിഹാരംതേടി തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ കേസിൽ സെൻകുമാർ എതിർകക്ഷിയാണെന്ന് സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു.
ഒരുകോടി രൂപയുടെ നഷ്ടപരിഹാരമാണ് നമ്പി നാരായണൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഏഴാം എതിർകക്ഷിയായ സെൻകുമാറിൽനിന്ന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും നമ്പി നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ കേസ് നിലവിലുള്ളതിനാൽ കെ.എ.ടി അംഗത്തിെൻറ ഒഴിവിലേക്ക് സെൻകുമാറിെൻറ പേര് വീണ്ടും സമർപ്പിക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.