സാക്ഷരതയിൽ വീണ്ടും കേരളം ഒന്നാമത്; അവസാനം ആന്ധ്ര
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ഉയർന്ന സാക്ഷരത നിരക്കിൽ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിെൻറ സാക്ഷരത നിരക്ക്. 66.4 ശതമാനവുമായി ആന്ധ്ര പ്രദേശാണ് അവസാനമെന്നും നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് സർവേ അറിയിച്ചു.
കേരളത്തിൽ സ്ത്രീകളിൽ 95.2 ശതമാനവും പുരുഷൻമാരിൽ 97.4 ശതമാനവുമാണ് സാക്ഷരതനിരക്ക്.
നാഷനൽ സാമ്പ്ൾ സർവേയുടെ 75ാം റൗണ്ടിെൻറ ഭാഗമായി ജൂൈല 2017 മുതൽ ജൂൺ 2018 വരെ നടത്തിയ സർവേ റിപ്പോർട്ടിലാണ് കേരളം ഒന്നാമത്. ഏഴുവയസിന് മുകളിലുള്ളവരുടെ സാക്ഷരത നിരക്കിെൻറ അടിസ്ഥാനത്തിലാണ് സർവേ.
സാക്ഷരതയിൽ രണ്ടാം സ്ഥാനം ഡൽഹിക്കാണ്. 88.7 ശതമാനം. ഉത്തരാഖണ്ഡ് 87.6 ശതമാനം, ഹിമാചൽ പ്രദേശ് 86.6 ശതമാനം, അസം 85.9 ശതമാനവുമാണ് സാക്ഷരത നിരക്ക്.
രാജസ്ഥാൻ 69.7, ബിഹാർ 70.9, തെലങ്കാന 72.8, ഉത്തർ പ്രദേശ് 73, മധ്യപ്രദേശ് 73.7 ശതമാനവുമായി പട്ടികയിലെ അവസാന നിരയിൽ ഇടംപിടിച്ചു.
77.7 ശതമാനമാണ് രാജ്യത്തെ സാക്ഷരത നിരക്ക്. ഗ്രാമപ്രദേശങ്ങളിൽ 73.5 ശതമാനവും നഗരപ്രദേശങ്ങളിൽ 87.7ശതമാനവുമാണ് ഇത്. സാക്ഷരത നിരക്കിൽ പുരുഷൻമാരാണ് മുന്നിൽ. 84.7 ശതമാനം പുരുഷൻമാരും 70.3 ശതമാനം സ്ത്രീകളും സാക്ഷരത നേടി.
15നും 29 നും ഇടയിൽ പ്രായമുള്ളവരിൽ ഗ്രാമ പ്രദേശങ്ങളിലെ 24 ശതമാനം പേർക്കും നഗരപ്രദേശങ്ങളിെല 56 ശതമാനം പേർക്കും കമ്പ്യൂട്ടർ സാക്ഷരതയുണ്ടെന്നും സർവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.