കാർഷിക സർവകലാശാലയിലെ കൂട്ട സ്ഥാനക്കയറ്റം: ഗവർണർ റിപ്പോർട്ട് തേടി
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിലെ മുന്നൂറോളം അധ്യാപകർക്ക് യു.ജി.സി മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് കൂട്ട ത്തോടെ സ്ഥാനക്കയറ്റം നൽകിയെന്ന സംസ്ഥാന സർക്കാറിെൻറ ധനകാര്യ പരിശോധനവിഭാഗത്തിെൻറ റിപ്പോർട്ടിൽ ചാൻസലർ ക ൂടിയായ ഗവർണർ വൈസ് ചാൻസലറോട് വിശദീകരണം തേടി.
റിപ്പോർട്ടിലെ കണ്ടെത്തലിലും നിർദേശങ്ങളിലും സർവകലാശാല എന്ത് നടപടിയെടുെത്തന്ന് ഉടൻ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന റിപ്പോർട്ടിെൻറ കോപ്പി സഹിതമാണ് ഗവർണറുടെ ഓഫിസ് വൈസ് ചാൻസലർക്ക് കത്തയച്ചത്. ധനകാര്യവിഭാഗത്തിെൻറ കണ്ടെത്തലുകൾ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കേണ്ടത് ഗവേഷണം, അധ്യാപനം, വിജ്ഞാനവ്യാപനം തുടങ്ങിയ മേഖലകളിൽ അധ്യാപകെൻറ സംഭാവനകൾക്ക് നൽകുന്ന മാർക്ക് കൂട്ടിച്ചേർത്തുണ്ടാക്കുന്ന അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേേറ്റഴ്സ് സ്കോറാണ്.
സ്കോർ കണക്കാക്കാൻ യു.ജി.സി നിർദേശിച്ച മാനദണ്ഡങ്ങൾ സർവകലാശാല അട്ടിമറിെച്ചന്ന് ധനകാര്യവിഭാഗം കണ്ടെത്തിയിരുന്നു. വർഷങ്ങളോളം ഗവേഷണ വിഭാഗത്തിൽ പ്രവർത്തിച്ചവർക്കുപോലും എ.പി.ഐ സ്കോർ നേടാൻ തക്ക ഗുണനിലവാരമുള്ള ഗവേഷണപ്രബന്ധം ഇല്ലെന്നും കണ്ടെത്തിയിരുന്നു. അധ്യാപകരുടെ അപേക്ഷകളിൽ മാർക്കിട്ടത് ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിയാെണന്നും അവർക്ക് അതിന് അധികാരമില്ലെന്നുമാണ് മറ്റൊരു കണ്ടെത്തൽ.
ക്രമവിരുദ്ധമായ കൂട്ട സ്ഥാനക്കയറ്റത്തിലൂടെ ഏകദേശം 20 കോടി രൂപയുടെ അധിക ബാധ്യത സർവകലാശാലക്ക് വരുത്തിയതായും ഇേതക്കുറിച്ച് സർവകലാശാലക്ക് പുറത്തുള്ള സ്വതന്ത്രസമിതി അന്വേഷിച്ച് പുനഃപരിശോധിക്കണമെന്നും ശിപാർശ ചെയ്തിരുന്നു. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ അസിസ്റ്റൻറ് പ്രഫസർ ഡോ. കെ.ഡി. പ്രതാപെൻറ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാറിെൻറ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.