പേവിഷമുക്ത കേരളം ലക്ഷ്യം -മന്ത്രി ചിഞ്ചുറാണി
text_fieldsകൊല്ലം: അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ പേവിഷമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തെരുവുനായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെപ്പ് കാമ്പയിൻ ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്ത് നടപ്പാക്കും. 8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവുനായ്ക്കളെയും കുത്തിവെപ്പിന് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാവ, മിഷൻ റാബീസ്, സത്യസായി ട്രസ്റ്റ് എന്നീ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ചന്ത, ആശുപത്രികൾ ബസ് സ്റ്റാൻഡ്, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ തമ്പടിക്കുന്ന തെരുവുനായ്ക്കൾക്കും ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകും. പ്രതിരോധ വാക്സിനുകൾ എല്ലാ മൃഗാശുപത്രികളിലും എത്തിച്ചുകഴിഞ്ഞു. വാക്സിനേഷനുശേഷം നായ്ക്കളെ തിരിച്ചറിയാൻ നീലയോ പച്ചയോ മഷി പതിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.