സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിൽ വന്നു
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിെൻറ ഭാഗമായി രാത്രികാല കർഫ്യൂ നടപ്പാക്കിത്തുടങ്ങി. രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ ആറുവരെയാണ് കർഫ്യൂ. അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ. പൊതുഗതാഗതത്തിന് തടസ്സമില്ല. രാത്രികാല കർഫ്യൂ നടപ്പാക്കുന്നതോടെ, കോവിഡ് വ്യാപനത്തിൽ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ചികിത്സാ ആവശ്യത്തിന് പോകുന്നവർ, ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കുന്നവർ, ചരക്കുവാഹനങ്ങൾ, അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരും തൊഴിലാളികളും, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ദൂരയാത്രക്ക് പുറപ്പെട്ടവർക്ക് അത് പൂർത്തിയാക്കൽ, ട്രെയിൻ, വിമാനം, കപ്പൽ എന്നിവയിലെ യാത്രക്ക് ടിക്കറ്റ് രേഖയായി കൊണ്ടുവരുന്നവർ എന്നീ വിഭാഗങ്ങൾക്ക് കർഫ്യൂ സമയത്ത് ഇളവ് അനുവദിച്ചിട്ടുണ്ട്.
അടിയന്തര ആവശ്യമുള്ള മറ്റ് യാത്രകൾ ആവശ്യമുള്ളവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. അഡീഷനൽ എസ്.പിമാരാണ് കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലതല നോഡൽ ഒാഫിസർമാർ. െഎ.ടി.െഎ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകി. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി കച്ചവട സ്ഥാപന ഉടമകളുടെ യോഗം പഞ്ചായത്ത് തലത്തിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.