ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാറ്റ് തകൃതി; റാന്നിയിൽ പിടിയിലായത് അച്ഛനും മകനും
text_fieldsകോഴിക്കോട്: ലോക്ഡൗണിനെ തുടർന്ന് ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും അടച്ചതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ചാരാ യം വാറ്റ് തകൃതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൈയ്മെയ് മറന്ന് രംഗത്തുള്ള പൊലീസിന് വലിയ തലവേദന സൃഷ്ടി ക്കുകയാണ് ഇത്തരം വ്യാജവാറ്റുകാർ. മുൻകാലങ്ങളിൽ വിജനമായ പ്രദേശങ്ങളും മലഞ്ചരിവുകളും കേന്ദ്രീകരിച്ച് നടന്നിരുന ്ന വാറ്റ് ഇപ്പോൾ വീടുകൾക്കുള്ളിൽ വരെ തകൃതിയാണ്.
ചൊവ്വാഴ്ച സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ പൊലീസ് വ്യാജവാറ്റ ് പിടികൂടി നശിപ്പിച്ചു. നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്.
500 ലിറ്റർ വാഷ് നശിപ്പിച്ചു
പറവൂർ: വ്യാജ ചാരായം വാറ്റുന്നതിനായി തയാറാക്കി സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറും സംഘവും നശിപ്പിച്ചു. വാണിയക്കാട് കരീപ്പറമ്പ് പ്രദേശത്ത് നിന്നാണ് വാഷ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ല ഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തു.
പിതാവും മകനുമടക്കം മൂന്നുപേർ പിടിയിൽ
റാന്നി: വ്യാജ വാറ്റുസംഘത്തിലെ പിതാവും മകനുമടക്കം മൂന്നു പേരെ വെച്ചൂച്ചിറ പൊലീസ് പിടികൂടി. ഇടമണ്‍ ചുട്ടിപ്പാറ വാലന്‍പാറ വാസുവിന്‍റെ മകന്‍ ബിജു (50), മകന്‍ ദീപുമോന്‍ (26) എന്നിവരെ തിങ്കളാഴ്ച രാത്രിയും ഓടിരക്ഷപ്പെട്ട സഹായി വലിയപതാല്‍ കിഴക്കേമല കൈതത്തറ സണ്ണി (56)യെ ചൊവ്വാഴ്ച രാവിലെയുമാണ് പ്ടികൂടിയത്.
വ്യാജ വാറ്റ് നടക്കുന്നതറിഞ്ഞ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. വ്യാജ വാറ്റ് നടത്തിയ വീടിന്‍റെ ഉടമസ്ഥനെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവിടെ നിന്നും 55 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചാരായം വാറ്റുന്നതിനിടെ പിടികൂടി
പത്തനംതിട്ട: ഓമല്ലൂർ പുത്തൻ പീടികയിൽ മണ്ണിൽ മേമുറിയിൽ വീട്ടിൽ ചാരായം വാറ്റി കൊണ്ടിരുന്നവരെ പിടികൂടി. കോടയും വാട്ടുപകരണങ്ങളുമായി അഞ്ചു പേരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തത്. പുത്തൻപീടിക കൊച്ചുകുഴിക്കാട്ട് ചാൾസ് ജോൺസൺ (30), വേളൻപറമ്പിൽ അനു(30), മണ്ണിൽ മെമുറിയിൽ വീട്ടിൽ മത്തായി (44), പുത്തൻ പീടിക ലക്ഷംവീട് കോളനിയിൽ അനീഷ് (30), ഓമല്ലൂർ കൊടുന്തറ മേലെതിൽ വിഷ്ണു (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രതികളുടെ പക്കൽനിന്നും ഒരു ലിറ്റർ വാറ്റ് ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ചാരായം വാറ്റി വിൽപ്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ
ചാലക്കുടി: ചാരായം വാറ്റി വിൽപ്പന നടത്തിയ കേസിൽ ചാലക്കുടി മേഖലയിൽ രണ്ടിടത്തായി രണ്ടു പേർ അറസ്റ്റിൽ. പോട്ടയിലും നായരങ്ങാടിയിലുമായിട്ടാണ് അറസ്റ്റ്. പോട്ട പറക്കൊട്ടിങ്കലിന് സമീപം ഒല്ലൂക്കാരൻ വീട്ടിൽ ഗിരീഷ് (40)നെ എസ്.ഐ കെ.കെ. ബാബുവും സംഘവും ചേർന്ന് പിടികൂടി. ഗിരീഷിന്‍റെ വീട്ടിലെ മുറിയിൽ നിന്ന് 50 ലിറ്റർ വാഷ് പിടികൂടി. നായരങ്ങാടി തണ്ടാശ്ശേരി വീട്ടിൽ ലിപു (47)വിനെ എസ്.ഐ ഷാജനും സംഘവും അറസ്റ്റ് ചെയ്തു. ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 10 ലിറ്റർ വാഷ് പിടിച്ചെടുത്തു.
ചാരായം വിൽപന; യുവാവ് പിടിയിൽ
ചാലക്കുടി: വിൽപനക്കായി കൊണ്ടുവന്ന ചാരായവുമായി യുവാവ് പിടിയിലായി. ആളൂർ പട്ടേപ്പാടം പാലാപറമ്പിൽ ലാലു എന്ന ലാൽകൃഷ്ണ (21) ആണ് പിടിയിലായത്. പട്ടേപ്പാടം കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
നിരവധി അടിപിടി കേസുകളിലും മറ്റും പ്രതിയായിരുന്ന ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ എറണാകുളം ജില്ലയിൽ നിന്നും ചാരായം എത്തിച്ച് വിൽപന നടത്തുന്നയാളാണെന്ന് വ്യക്തമായി. 2000 രൂപക്ക് വാങ്ങുന്ന ചാരായം 3500 രൂപക്കാണ് വിൽപന നടത്തുന്നതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.