സി.പി.എം-ബി.ജെ.പി അക്രമം: സഭ സ്തംഭിച്ചു
text_fieldsതിരുവനന്തപുരം: സി.പി.എം-ബി.ജെ.പി അക്രമരാഷ്ട്രീയം സംബന്ധിച്ച യു.ഡി.എഫ് ബഹളത്തിൽ നിയമസഭ ആദ്യദിനം തന്നെ സ്തംഭിച്ചു. ക്രമസമാധാന തകർച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും ചൂണ്ടിക്കാട്ടിയ കെ. മുരളീധരെൻറ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
മറ്റ് നടപടികളിലേക്ക് കടെന്നങ്കിലും ബഹളം തുടർന്നതോടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ രണ്ട് ബില്ലുകൾ ചർച്ചകൂടാതെ വിഷയ നിർണയ സമിതിക്ക് വിട്ട് നിയമസഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു. കെ. മുരളീധരൻ വിഷയം ഉന്നയിച്ചതിന് പിന്നാലെ ബി.ജെ.പിയിലെ ഒ. രാജഗോപാലിനെ സംസാരിക്കാൻ വിളിച്ചതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഇൗ ഘട്ടത്തിലും അവർ നടുത്തളത്തിലേക്ക് നീങ്ങി ബഹളം െവച്ചിരുന്നു. ബി.ജെ.പിയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന ആരോപണം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. അഴിമതി ആരോപണങ്ങളിലും കള്ളനോട്ടടിക്കേസിലും പെട്ടിരുന്നവർ അതില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് അക്രമം നടത്തിയത്.
അത് വ്യാപിക്കാതിരിക്കാനും ക്രമസമാധാനനില തകരാതെ നോക്കാനും സര്‍ക്കാറിന് കഴിഞ്ഞു. മെച്ചപ്പെട്ട ക്രമസമാധാനനിലയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെക്കുറിച്ച് തെറ്റായ പ്രചാരണം രാജ്യത്താകമാനം നടത്തുന്നുണ്ട്. ഇത് വികസനത്തെ ബാധിക്കും. ശ്രീകാര്യം കൊലപാതകത്തിലെ പ്രതികളില്‍ ആറുപേരെ 12 മണിക്കൂറിനകവും എല്ലാവരെയും 48 മണിക്കൂറിനുള്ളിലും പിടിച്ചു. ഇക്കാര്യത്തിൽ സര്‍ക്കാറിന് നെഗറ്റിവ് ഇംപാക്ടില്ല. അക്രമം അമര്‍ച്ചചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം തടയാന്‍ കഴിയിെല്ലന്നും കക്ഷികളുടെ സഹകരണം വേണമെന്നും വ്യക്തമാക്കി. സര്‍വകക്ഷിയോഗം ഫലപ്രദമായിരുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സ്റ്റേറ്റ്മാനായി ഉയരണമെന്നും പാര്‍ട്ടിക്കാരനായി അധഃപതിച്ചതാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മെഡിക്കല്‍ കോളജ് അഴിമതിയിലും കള്ളനോട്ടടിയിലും തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ കേസുകളിലുംപെട്ട് നഷ്ടപ്പെട്ട ബി.ജെ.പിയുടെ വികൃതമുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം അവസരം ഒരുക്കുകയായിരുെന്നന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതിനെയും മുഖ്യമന്ത്രി പോയതിനെയും ചെന്നിത്തല വിമർശിച്ചു. ഭരണപരാജയം മൂലം ഇടതുമുന്നണിക്കെതിരായ വോട്ടുകള്‍ യു.ഡി.എഫിലേക്ക് വരുന്നത് തടയാനാണ് ബി.ജെ.പിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് കെ. മുരളീധരൻ ആരോപിച്ചു. കണ്ണൂരില്‍ മാത്രമായിരുന്ന അക്രമം തലസ്ഥാനത്തും വ്യാപിച്ചു. പരസ്പരം വെട്ടിക്കൊന്നശേഷം കുറ്റക്കാരെ പിടിെച്ചന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് മുരളി പരിഹസിച്ചു. ഗവർണർ വിളിപ്പിച്ച സംഭവത്തിലും മാധ്യമ പ്രവർത്തകരെ ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് ആട്ടിയ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ ആയുധം താഴെ െവക്കണമെന്ന് കെ.എം. മാണി പറഞ്ഞു. പൊലീസ് സഹായത്തോടെയാണ് ബി.ജെ.പി ഒാഫിസും കൗൺസിലർമാരുടെ വീടുകളും ആക്രമിച്ചതെന്ന് ഒ. രാജഗോപാല്‍ ആേരാപിച്ചു.
മുരളീധരെൻറ പ്രസംഗ ശേഷം ഒ. രാജഗോപാലിനെ പ്രസംഗിക്കാൻ വിളിച്ചതിനെതിരെ യു.ഡി.എഫ് ശക്തമായി പ്രതിഷേധിച്ചു. രാജഗോപാൽ ശ്രദ്ധക്ഷണിക്കൽ നൽകിയ സാഹചര്യത്തിലാെണന്ന് സ്പീക്കർ വിശദീകരിച്ചു. സര്‍വകക്ഷിയോഗം കൈക്കൊണ്ട തീരുമാനങ്ങളുടെ പ്രോത്സാഹനം ഉദ്ദേശിച്ച് മാത്രം ചെയ്തതാണെന്ന് സ്പീക്കര്‍ പറെഞ്ഞങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ വഴങ്ങാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഇറങ്ങിപ്പോക്കിന് മുന്നോടിയായി രാജഗോപാലിന് അവസരം നല്‍കാമെന്ന് പറഞ്ഞ് സ്പീക്കര്‍ തീരുമാനം തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.