നിയമസഭയിലെ കൈയാങ്കളി കേസ് സർക്കാർ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിനു നാണക്കേടായി കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടന്ന നിയമസഭയിലെ കൈയാങ്കളി കേസ് സർക്കാർ പിൻവലിച്ചു. പ്രതിയായ മുൻ എം.എൽ.എ വി. ശിവൻകുട്ടിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് ആറ് ഇടതു നേതാക്കള്‍ക്കെതിരെ എടുത്ത കേസാണ് പിന്‍വലിച്ചത്. മാണി എൽ.ഡി.എഫിലേക്ക് എത്തുമോയെന്ന അഭ്യൂഹം നിലനിൽക്കെയാണ് കേസ് അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2015 മാർച്ചിൽ കെ.എം. മാണിയുടെ ബജറ്റവതരണം ബാര്‍കോഴ ആരോപണം ഉന്നയിച്ച് പ്രതിപക്ഷമായ എൽ.ഡി.എഫ് എം.എൽ.എമാർ തടസ്സപ്പെടുത്തിയതാണ് കേസിനാധാരം. സഭാസമ്മേളനം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് എം.എൽ.എമാരായിരുന്ന വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവര്‍ക്കെതിരെ കേൻറാൺമെൻറ് പൊലീസ് എടുത്ത കേസാണ് ഇല്ലാതാകുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വി. ശിവന്‍കുട്ടി നല്‍കിയ കത്തിെൻറ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പിെൻറ അഭിപ്രായം തേടിയിരുന്നു. നിയമവകുപ്പ് എതിര്‍പ്പുന്നയിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.
ആറ് പ്രതികള്‍ക്കുമെതിരെ പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കോടതി എന്തുനിലപാട് സ്വീകരിക്കും എന്നതാണ് ഇനി ഇൗ കേസിൽ നിര്‍ണായകമാകുക.
മാണിയെ തടയാനുള്ള എൽ.ഡി.എഫ് എം.എൽ.എമാരുടെ ശ്രമത്തിനിടെ സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകർത്തു. രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിെച്ചന്നായിരുന്നു കുറ്റപത്രം. പ്രതിയുടെ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തിൽ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കേസ് പിന്‍വലിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികരിക്കാനില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.