നിയമസഭയിലെ കൈയാങ്കളി: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാമെന്ന് നിയമോപദേശം
text_fieldsകൊച്ചി: കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിയമസഭക്കകത്ത് ഉണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രിമാരടങ്ങുന്ന സാമാജികർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന ഹരജി തള്ളിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്ന് സർക്കാറിന് നിയമോപദേശം.
നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിൽ ഹൈകോടതി സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാമെന്ന നിയമോപദേശമാണ് അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് നൽകിയത്. കേസ് അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിയ തിരുവനന്തപുരം സി.ജെ.എം കോടതി നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്. സർക്കാർ ഉന്നയിച്ച നിയമപരമായ പ്രശ്നങ്ങൾക്ക് ഹൈകോടതി വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് വിലയിരുത്തിയാണ് അപ്പീലിന് നിയമോപദേശം നൽകിയത്.
ക്രിമിനൽ നടപടിക്രമം 321 പ്രകാരമാണ് കേസ് പിൻവലിക്കാനുള്ള ഹരജി പ്രോസിക്യൂട്ടർ കോടതിയിൽ ഫയൽ ചെയ്യുന്നത്. സർക്കാറിെൻറയോ ഏതെങ്കിലും രാഷ്ട്രീയക്കാരുെടയോ അടക്കം ബാഹ്യസമ്മർദം ഇല്ലാതെ മതിയായ ശ്രദ്ധയോടെയാണോ പ്രോസിക്യൂട്ടർ ഹരജി ഫയൽ ചെയ്തിരിക്കുന്നത് എന്നാണ് ഇത്തരം ഹരജി പരിഗണിക്കുമ്പോൾ കോടതി പരിശോധിക്കേണ്ടത്. ബാഹ്യസ്വാധീനത്തിെൻറ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവുണ്ടായത്.
എന്നാൽ, ഇതിെനതിെര സർക്കാർ നൽകിയ ഹരജിയിൽ ശരിയായ വിശ്വാസം ഇല്ലാതെ ബാഹ്യസ്വാധീനത്തിെൻറ അടിസ്ഥാനത്തിലാണ് ഹരജി നൽകിയിരിക്കുന്നതെന്ന കീഴ്കോടതി നിരീക്ഷണം ഹൈകോടതി തള്ളി. എന്നാൽ, െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സഭയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ധാർമിക ചുമതലയുണ്ടെന്നതടക്കം വിലയിരുത്തി കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ചു. എത്ര ഗൗരവമുള്ള കുറ്റകൃത്യമാണെങ്കിലും അത് പിൻവലിക്കാൻ സർക്കാറിന് തടസ്സമില്ലെന്നിരിക്കെ കോടതി മറിച്ചൊരു നിഗമനത്തിലെത്തിയത് തെറ്റാണ്. ഇത്തരം ഹരജികളിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് മാത്രമാണ് കോടതി പരിശോധിക്കേണ്ടത്. അതിൽ അപാകതയില്ലെന്ന നിഗമനത്തിലെത്തിയ കോടതി ഹരജി തള്ളിയതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നുമാണ് നിയമോപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.