കൈയാങ്കളി കേസ്: ഹൈകോടതിവിധി തിരിച്ചടി; സർക്കാർ അപ്പീലിന്
text_fieldsതിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ പ്രതികളായ മന്ത്രിമാരുൾപ്പെെടയുള്ളവർ വിചാരണ നടപടികൾ നേരിടണമെന്ന ഹൈകോടതി ഉത്തരവ് സർക്കാറിനും ഇടതുമുന്നണിക്കും ഒരുപോലെ രാഷ്ട്രീയ തിരിച്ചടി.
എന്നാൽ, ഇൗ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
മന്ത്രി ഇ.പി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പ്രതികളിൽ ചിലർ വ്യക്തിപരമായ പരാതിയുമായി കോടതിയെ സമീപിച്ചേക്കും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവുണ്ടായി.
ഇ.പി. ജയരാജൻ മത്സരരംഗത്തില്ലെങ്കിലും കെ.ടി. ജലീൽ തവനൂരും വി. ശിവൻകുട്ടി നേമത്തും സി.പി.എം സ്ഥാനാർഥികളാണ്. ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം ക്രിമിനൽ കേസ് പ്രതികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ കേസുകൾ സംബന്ധിച്ച സത്യവാങ്മൂലം നൽേകണ്ടതുണ്ട്.
ഇത് സംബന്ധിച്ച് പത്രങ്ങളിൽ മൂന്ന് പ്രാവശ്യം പരസ്യം നൽകണമെന്ന് മാത്രമല്ല, എന്തുകൊണ്ടാണ് മറ്റൊരു സ്ഥാനാർഥിയെ കെണ്ടത്താനായില്ലെന്ന് സി.പി.എം നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണവും നൽകേണ്ടിവരും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് വി. ശിവൻകുട്ടി സ്ഥാനാർഥിയായപ്പോൾ തന്നെ നിയമസഭ അതിക്രമക്കേസായിരുന്നു ബി.ജെ.പി മുഖ്യ പ്രചാരണായുധങ്ങളിൽ ഒന്നാക്കിയിരുന്നത്. ഇക്കുറി വി. ശിവൻകുട്ടിയെ സ്ഥാനാർഥിയാക്കിയപ്പോഴും ജനങ്ങൾ നിയമസഭാ കൈയാങ്കളി മറന്നിട്ടില്ലെന്ന പ്രതികരണമായിരുന്നു ബി.ജെ.പി നേതാക്കളിൽ നിന്നുൾപ്പെടെയുണ്ടായത്.
കെ.ടി. ജലീലിനെതിരെ മറ്റ് പല ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് ഇൗ വിഷയം കൂടി ലഭിച്ചത്.
വി. ശിവൻകുട്ടിയുടെ ആവശ്യപ്രകാരമാണ് കേസ് പിൻവലിക്കാനുള്ള ആവശ്യവുമായി സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
എന്നാൽ, അത് കോടതി അംഗീകരിച്ചില്ല. തുടർന്ന്, ശിവൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാറിെൻറ നിലപാട് കോടതിയിൽ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷനായിരുന്ന വനിതയെയും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.