Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സമ്മേളനം...

നിയമസഭ സമ്മേളനം ഒക്​ടോബർ 28 മുതൽ

text_fields
bookmark_border
നിയമസഭ സമ്മേളനം ഒക്​ടോബർ 28 മുതൽ
cancel

തിരുവനന്തപുരം: ​സംസ്ഥാന നിയമസഭയുടെ 16ാം സമ്മേളനം ഒക്​ടോബർ 28 മുതൽ ആരംഭിക്കും. 16​ ഒാർഡിനൻസുകൾക്ക്​​ പകരമുള്ള നി യമങ്ങൾ പരിഗണിക്കുന്നതിന് ആകെ 19 ദിവസം ചേരുന്ന​ സമ്മേളനം നവംബർ 21ന്​ സമാപിക്കും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷി കം ആഘോഷിക്കുന്നതി​​​െൻറ ഭാഗമായി നവംബർ ഒന്നിന്​ പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്നും സ്​പീക്കർ പി. ശ്രീരാമകൃ ഷ്​ണൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കാ​േര്യാപദേശക സമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും സമ്മേളനമെന ്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തി​​​െൻറ ആദ്യ രണ്ട്​ ദിനങ്ങളിൽ നാല്​ ബില്ലുകൾ സബ്​ജക്​ട്​ കമ്മിറ്റികളുടെ പ രിശോധനക്കായി അയക്കണമെന്ന പ്രമേയങ്ങൾ സഭ പരിഗണിക്കും. ഒക്​ടോബർ 28ന്​ 2019ലെ ‘കേരള വെറ്ററിനറിയും ജന്തുശാസ്​ത്രങ് ങൾ സർവകലാശാല (ഭേദഗതി)’ ബില്ലും 2019ലെ ‘കേരള അംഗൻവാടി വർക്കർമാരുടെയും അംഗൻവാടി ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി)’ ബില്ലും പരിഗണിക്കും.

പരിയാരം മെഡിക്കൽ കോളജ്​ ഏറ്റെടുക്കലിനായുള്ള 2019ലെ ‘കേരള സഹകരണ ആശുപത്രി കോംപ്ലക്​സും മെഡിക്കൽ സയൻസസ്​ അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും)’ ബില്ലും 2019ലെ ‘കേരള പഞ്ചായത്ത്​ രാജ്​ (ഭേദഗതി)’ ബില്ലും 29ന്​ പരിഗണിക്കും. 2019-20 വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ സമർപ്പണം 29നും അതിന്മേലുള്ള വോ​െട്ടടുപ്പ്​ നവംബർ അഞ്ചിനും നടക്കും. നിയമനിർമാണത്തിനായി നീക്കിവെച്ച മറ്റ്​ ദിവസങ്ങളിൽ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുന്നതി​​​െൻറ അടിസ്ഥാനത്തിലുള്ള ബില്ലുകൾ സഭ പരിഗണിക്കും.

നിയമസഭ ടി.വിയുടെ ഒൗപചാരിക ഉദ്​ഘാടനവും ഇൗ സമ്മേളനത്തിൽ നടക്കുമെന്ന്​ സ്​പീക്കർ പറഞ്ഞു. മാധ്യമ ഇടപെടൽ നടത്താനും നിയമസഭ നടപടിക്രമത്തെക്കുറിച്ച്​ അവബോധം സൃഷ്​ടിക്കാൻ പരിപാടികൾ നിർമിച്ച്​ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുകയും ഒാൺ​ൈലെൻ സ്​ട്രീമിങ്​ നടത്തുകയുമാണ്​ ലക്ഷ്യം.

സമ്പൂർണ കടലാസ്​രഹിത നിയമസഭ അഥവ ‘ഇ-നിയമസഭ’ പദ്ധതിയു​മായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നു. സഭയുടെ അടുത്ത ബജറ്റ്​ സമ്മേളനം പുതിയ സംവിധാനത്തിൽ നടത്താനാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നത്​. ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി രണ്ടിനും മൂന്നിനും നിയമസഭ സമുച്ചയത്തിൽ നടക്കും. പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട്​ ലോക കേരളസഭ സമ്മേളനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും സ്​പീക്കർ പറഞ്ഞു.

ആർ.ടി.​െഎ പ്രകാരമുള്ള ചോദ്യത്തിന്​ സഭയിൽ മറുപടി ലഭിക്കണമെന്നില്ല -സ്​പീക്കർ

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നിയമസഭയിൽ ലഭിക്കണമെന്നില്ലെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. പി.എസ്​.സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്​ മറുപടി വിവരാവകാശ​ പ്രകാരം ഉത്തരം കിട്ടാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തി​​​െൻറ ചോദ്യങ്ങൾക്ക്​ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന വാർത്തസമ്മേളനത്തിലുയർന്ന ചോദ്യത്തിനായിരുന്നു സ്​പീക്കറുടെ ഇൗ മറുപടി.

മുൻകാലങ്ങളിലേതുമായി താരതമ്യം ചെയ്യു​േമ്പാൾ നിയമസഭയിലെ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകുന്നത്​ വളരെ മെച്ചപ്പെട്ടു. വളരെ അപൂർവമായാണ്​ മറുപടി നൽകുന്നതിൽ കുറവുണ്ടാവുന്നത്​. പ്രത്യേക പ്രശ്​നങ്ങൾ ഉയർന്ന്​ വന്നാൽ ബന്ധപ്പെട്ട വകുപ്പ്​ അധ്യക്ഷൻമാരുമായോ മന്ത്രിമാരുമായോ സംസാരിക്കാം. പ്രത്യേക വിഷയം പ്രതിപക്ഷം ഉന്നയിച്ചാൽ പരിശോധിക്കാമെന്നും ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ്​ -എമ്മിൽ വ്യത്യസ്​ത അഭിപ്രായം ഉള്ളതായോ ഒരു നേതാവിനെ മാറ്റണമെന്നോ ഉള്ള ആവശ്യം സ്​പീക്കറുടെ മുന്നിൽ വന്നിട്ടില്ല. പാർട്ടിയിൽ പ്രശ്​നങ്ങളുള്ളതായി കേൾക്കുന്നത്​ അല്ലാതെ സ്​പീക്കറുടെ മുന്നിലില്ലെന്നും തങ്ങൾക്ക്​ അറിവില്ലെന്നും പി. ശ്രീരാമകൃഷ്​ണൻ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala assemblymalayalam newsKerala Assembly Conference
News Summary - Kerala Assembly Conference -Kerala News
Next Story