നിയമസഭ കൈയാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർക്ക് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം
text_fieldsതിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളായ നിയമസഭ കൈയാങ്കളി കേസിലെ പ്രതികൾ സെപ്തംബർ 14ന് ഹാജരാകണമെന്ന് കോടതി. ഹാജരാകാനുള്ള അവസാന അവസരമാണിതെന്നും തിരുവനന്തപുരം സി.ജെ.എം. കോടതി വ്യക്തമാക്കി. മന്ത്രി ശിവൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ള ആറു പേരാണ് കേസിലെ പ്രതികൾ.
നിലവിൽ നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കേസിന്‍റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് ആറ് പ്രതികളോടും സെപ്തംബർ 14ന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
കുറ്റപത്രം വായിച്ചു കേൾക്കാനായി നിരവധി തവണ കോടതിയിൽ ഹാജരാകാൻ പ്രതികളോട നിർദേശിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതികൾക്ക് ഹാജരാകാൻ അവസാന അവസരം കോടതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.