Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും പ്രതിപക്ഷ...

വീണ്ടും പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക്​ പിരിഞ്ഞു

text_fields
bookmark_border
വീണ്ടും പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക്​ പിരിഞ്ഞു
cancel

തിരുവനന്തപുരം: എം.എല്‍.എമാരുടെ സത്യഗ്രഹത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ നിയമസഭ ഇന്നും പിരിഞ്ഞ ു. ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന എം.എല്‍.എമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇ ടപെടണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷം സഭയുടെ നട​ുത്തളത്തിലേക്ക്​ ഇറങ്ങുകയായിരുന്നു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം ബാനറുകളുമായി നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന്​ സ്​പീക്കർ ചോദ്യോത്തര വേള റദ്ദാക്കി.

പ്രതിപക്ഷത്തി​​​െൻറ സമീപനം നിർഭാഗ്യകരമെന്ന് സ്പീക്കർ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ഒന്നുകില്‍ സഭാനടപടികളോട് സഹകരിക്കണം അല്ലെങ്കിൽ സഭ ബഹിഷ്കരിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

പതിവുപോലെ ബാനറുകളുമായി ഡയസിന്​ മുന്നിലെത്തിയ പ്രതിപക്ഷം സ്​പീക്കറുടെ കാഴ്​ച മറച്ച്​ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ​നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക്​ പിരിഞ്ഞതായി സ്​പീക്കർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala assemblySabarimala News
News Summary - Kerala Assembly dissolved today- Kerala news
Next Story