സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
text_fieldsതിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ ഉറപ്പിച്ച് എൽ.ഡി.എഫ്. 99 സീറ്റിൽ എൽ.ഡി.എഫ് മുന്നിലാണ്. 41 സീറ്റുകളിൽ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി സംപൂജ്യരായി. കടുത്ത മത്സരം നിലനിന്ന തവനൂരിൽ മന്ത്രി കെ.ടി. ജലീൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ തറപറ്റിച്ചു. തൃപ്പൂണിത്തുറയിൽ സിറ്റിങ് എം.എൽ.എ എം. സ്വരാജ് മുൻ മന്ത്രി കെ. ബാബുവിനോട് പരാജയപ്പെട്ടു. പാലക്കാട്ട് ഷാഫി പറമ്പിൽ ഇ. ശ്രീധരനെ പരാജയപ്പെടുത്തി. അഴീക്കോട് കെ.എം. ഷാജിയെ അട്ടിമറിച്ച് കെ.വി. സുമേഷ് വിജയച്ചു. നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി മിന്നുംജയം നേടി. തൃത്താലയിലെ പോരാട്ടത്തിൽ വി.ടി. ബൽറാമിനെ എം.ബി. രാജേഷ് പരാജയപ്പെടുത്തി.
കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ ജയിച്ചു. തിരുവമ്പാടിയിൽ സി.പി.എം സ്ഥാനാർഥി ലിന്റോ ജോസഫ് ജയിച്ചു. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സീറ്റ് നിലനിർത്തി. കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ വിജയിച്ചു.
നിലമ്പൂരിൽ പി.വി. അൻവർ സീറ്റ് നിലനിർത്തി. ധർമടത്ത് പിണറായി വിജയൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ, കല്യാശേരിയിൽ എം. വിജിൻ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ, പയ്യന്നൂരിൽ ടി.വി മധുസൂദനൻ, തലശ്ശേരി എ.എൻ.ഷംസീർ, കൂത്തുപറമ്പിൽ കെ.പി മോഹനൻ എന്നിവരും വിജയം നേടി.
കൽപ്പറ്റയിൽ ടി. സിദ്ദീഖ്, കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ, വടകരയിൽ കെ.കെ. രമ, കൊച്ചിയിൽ കെ.ജെ. മാക്സി, ഇരിങ്ങാലക്കുട ഡോ. ബിന്ദു, തൃത്താല എം.ബി രാജേഷ്, ചിറ്റൂരിൽ കെ. കൃഷ്ണൻകുട്ടി എന്നിവരും ജയിച്ചു.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏപ്രിൽ ആറിന് നടന്ന വോെട്ടടുപ്പിൽ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടർമാരിൽ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കോവിഡ് സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ വിലക്കിയിട്ടുണ്ട്. പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്തുള്ളത്.
Live Updates
- 2 May 2021 5:10 AM GMT
കണ്ണൂരിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നത് ഇരിക്കൂരിൽ മാത്രം
സജീവ് ജോസഫിന് ലീഡ് 1484.
- 2 May 2021 5:08 AM GMT
തിരുവമ്പാടി
ലിന ജോസഫ് പാലക്കൽ (എല്‍.ഡി.എഫ്) - 6379
സി.പി ചെറിയ മുഹമ്മദ് (യു.ഡി.എഫ്) - 7229
ബേബി അമ്പാട്ട് (എൻ.ഡി.എ.) - 623 - 2 May 2021 5:07 AM GMT
ഹരിപ്പാട് ഒന്നാം റൗണ്ട് പൂർത്തിയായി, ചെന്നിത്തലക്ക് ലീഡ്
രമേശ് ചെന്നിത്തല (ഐ.എൻ.സി)-4612
അഡ്വ. ആർ. സജിലാൽ (സി.പി.ഐ )-4158
കെ. സോമൻ (ബി.ജെ.പി )-1001
മധു.റ്റി (എസ്.യു.സി.ഐ )-6
അഡ്വ. നിയാസ് ഭാരതി -10
നോട്ട -28 - 2 May 2021 5:03 AM GMT
പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്ത് എണ്ണി കഴിഞ്ഞപ്പോൾ എല്‍.ഡി.എഫ് ലീഡ് 5552
സെബാസ്റ്റാൻ കൂളത്തുങ്കൽ - 14838
ടോമി കല്ലാനി - 9286
പി.സി. ജോർജ് - 7925 - 2 May 2021 5:03 AM GMT
കൊച്ചി മണ്ഡലത്തിലെ ലീഡ് നിലയും സ്ഥാനാർഥികളുടെ വോട്ടും
കെ.ജെ. മാക്സി (എൽ.ഡി.എഫ്) ലീഡ്- 2601, വോട്ടുകൾ - 7647
ടോണി ചമ്മണി (യു.ഡി.എഫ്) വോട്ടുകൾ - 5046
ഷൈനി ജോസഫ് (ട്വന്റി20) വോട്ടുകൾ - 1541
സി.ജി. രാജഗോപാൽ (ബി.ജെ.പി) വോട്ടുകൾ - 1356
നിപുൻ ചെറിയാൻ - സ്വതന്ത്രൻ
വോട്ടുകൾ - 301
രജനീഷ് ബാബു - സ്വതന്ത്രൻ
വോട്ടുകൾ - 36
നോട്ട - 61
- 2 May 2021 4:59 AM GMT
മലപ്പുറം ലീഡ് നില
ഏറനാട് (യു.ഡി.എഫ്) - 1994
വണ്ടൂര്‍ (യു.ഡി.എഫ്) - 417
മഞ്ചേരി (യു.ഡി.എഫ്) - 1625
വേങ്ങര (യു.ഡി.എഫ്) - 2,931
വള്ളിക്കുന്ന് (യു.ഡി.എഫ്) - 697
തിരൂരങ്ങാടി (യു.ഡി.എഫ്) - 274
താനൂര്‍ (യു.ഡി.എഫ്) - 2074
തിരൂര്‍ (യു.ഡി.എഫ്) - 930
കോട്ടക്കല്‍ (യു.ഡി.എഫ്) - 4,003
തവനൂര്‍ (യു.ഡി.എഫ്) - 1352
പൊന്നാനി (എല്‍.ഡി.എഫ്) - 3873
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.