തെരഞ്ഞെടുപ്പ് ഏപ്രിൽ 15നകം വേണമെന്ന് കമീഷൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കറാം മീണ. ഫെബ്രുവരി 15ന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. ഏപ്രിൽ 15നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായും അദ്ദേഹം 'മീഡിയവൺ' ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഏപ്രിൽ 30നകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിച്ചിരുന്നത്. കേരളം പോലെ ചെറിയ സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന അഭിപ്രായം വന്നിട്ടുണ്ട്. അന്തിമ തീരുമാനം കേന്ദ്ര കമീഷനാണ് കൈക്കൊള്ളുക. ഒറ്റഘട്ടമായി നടന്നാലും പൊലീസ് വിന്യാസം സുഗമമായി നടക്കും.
ഫെബ്രുവരി 15നകം തെരഞ്ഞെടുപ്പിെൻറ പരിശീലനം, സാധനങ്ങൾ സമാഹരിക്കൽ അടക്കം എല്ലാം പൂർത്തിയാക്കും. ഫെബ്രുവരി 15ന് ശേഷം എപ്പോഴും പ്രഖ്യാപനം പ്രതീക്ഷിക്കാം. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കണമെന്ന് ആവശ്യമുണ്ട്. കേന്ദ്ര കമീഷൻ വരുേമ്പാൾ രാഷ്ട്രീയപാർട്ടികൾക്ക് ഇൗ ആവശ്യം ഉന്നയിക്കാം. കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കും. രാഷ്ട്രീയപാർട്ടികൾ എന്തിനാണ് ഇതിന് പ്രേരിപ്പിക്കുന്നത്. അധാർമികമാണ്. ലജ്ജാകരവും. സംശുദ്ധമായി, നിർഭയമായി വോട്ട് െചയ്യാൻ സാധിക്കണം. ഭയമില്ലാെത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കണം.
അവരെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കും. കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പുമായി ചേർന്ന് കർമപദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.