മങ്ങിയെങ്കിലും ചെെങ്കാടി പാറി കൊല്ലം
text_fieldsകൊല്ലം: രണ്ട് മുതിർന്ന നേതാക്കളുടെ തോൽവിയുടെ ഞെട്ടലിലും ചെങ്കൊടി പാറിച്ച് കൊല്ലം. കഴിഞ്ഞ തവണ 11 ൽ 11 ഉം നേടിയ ജില്ലയിൽ അത് ആവർത്തിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫിന് ഉണ്ടായിരുന്നില്ല. ഭരണത്തിെൻറ അവസാനനാളുകളിൽ ഉയർന്ന ആഴക്കടൽ വിവാദം അത്ര ഏശിയില്ലെങ്കിലും ആരോപണവിധേയയായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അടിതെറ്റി വീണു. ആഴക്കടൽ വിവാദമല്ല കുണ്ടറയിലെ തോൽവിയുടെ പ്രധാന കാരണം. യു.ഡി.എഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിെൻറ സ്വീകാര്യത തന്നെയാണ്.
സി.പി.ഐയുടെ മുതിർന്ന നേതാവ് ആർ. രാമചന്ദ്രെൻറ കരുനാഗപ്പള്ളിയിലെ തോൽവിക്കും എതിർ സ്ഥാനാർഥി സി.ആർ. മഹേഷിെൻറ ജനപ്രീതിയാണ് കാരണം. കഴിഞ്ഞതവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ തോറ്റ മഹേഷിന് അതിെൻറ സഹതാപവും നല്ല പ്രതിച്ഛായയും ഗുണമായി.
യു.ഡി.എഫ് തുടക്കം മുതൽ ഉറപ്പിച്ച ചവറയിലെ ഷിബു ബേബിജോണിെൻറ തോൽവി അമ്പരപ്പിക്കുന്നു. കഴിഞ്ഞതവണ എൻ. വിജയൻപിള്ളയോട് തോറ്റ ഷിബു ഇപ്പോൾ മകൻ സുജിത്ത് വിജയൻ പിള്ളയോടെയാണ് അടിയറവ് പറഞ്ഞത്. ഇതോടെ വീണ്ടും ആർ.എസ്.പി പൂജ്യത്തിലായി. ഒമ്പതിടത്ത് എൽ.ഡി.എഫ് ജയിച്ചപ്പോഴും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിനൊപ്പം എത്താനായില്ല.
കഴിഞ്ഞതവണ ബി.ജെ.പി രണ്ടാമതെത്തിയ ചാത്തന്നൂരിൽ സിറ്റിങ് എം.എൽ.എ ജി.എസ്. ജയലാലിന് ഇളക്കമുണ്ടായില്ല. ബി.ജെ.പി രണ്ടാമത് തുടർന്നപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാവ് എൻ. പീതാംബരക്കുറുപ്പ് മൂന്നാം സ്ഥാനത്തായി.
കൊല്ലം, ഇരവിപുരം, കുന്നത്തൂർ, പത്തനാപുരം മണ്ഡലങ്ങളിൽ ഇടത് വിജയത്തുടർച്ച. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയെ മറികടന്ന കെ.ബി. ഗണേഷ്കുമാർ തുടർച്ചയായ അഞ്ചാം വിജയം നേടി. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനും തുടർച്ചയായ അഞ്ചാം വിജയമാണ്.
സിറ്റിങ് എം.എൽ.എ എം. നൗഷാദ് ഇരവിപുരത്ത് ബാബു ദിവാകരനെ അനായാസം മറികടന്നു. കടുത്ത മത്സരത്തിെൻറ പ്രതീതിയുണ്ടായ കൊല്ലത്ത് ഡി.സി.സി പ്രസിഡൻറ് കൂടിയായ ബിന്ദു കൃഷ്ണക്കെതിരെ എം. മുകേഷ് വീണ്ടും വിജയം നേടി.
കഴിഞ്ഞതവണ ജില്ലയിൽ വലിയ ഭൂരിപക്ഷം നേടിയ കൊട്ടാരക്കരയിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ ജയിച്ചുകയറുമ്പോൾ അൽപം തിളക്കം കുറവ്. കോൺഗ്രസിലെ ആർ. രശ്മി ഇടയ്ക്ക് ലീഡ് നേടിയത് ഇടതു ക്യാമ്പിനെ ഞെട്ടിച്ചിരുന്നു.
ചാത്തന്നൂരിന് പുറമെ, ചടമംഗലത്തെയും പുനലൂരിലെയും വിജയത്തുടർച്ചയാണ് സി.പി.ഐ നേട്ടം. കരുനാഗപ്പള്ളി നഷ്ടമായെങ്കിലും മൂന്നിടത്തെ ജയം ആശ്വാസമായി. സ്ഥാനാർഥി നിർണയത്തിൽ തുടക്കത്തിലുണ്ടായ പ്രശ്നങ്ങൾ അതിജീവിച്ച് ജെ. ചിഞ്ചുറാണി ചടയമംഗലം നിലനിർത്തിയപ്പോൾ കോൺഗ്രസിലെ എം.എം. നസീറിന് പരാജയം സമ്മതിക്കേണ്ടിവന്നു. മന്ത്രി കെ. രാജുവിെൻറ മണ്ഡലമായ പുനലൂരിൽ പകരമെത്തിയ പി.എസ്. സുപാൽ ഉജ്വല വിജയം നേടി. മുസ്ലിംലീഗിന് ലഭിച്ച സീറ്റിൽ വിജയക്കൊടി നാട്ടാൻ പുറത്തുനിന്നെത്തിയ അബ്ദുറഹുമാൻ രണ്ടത്താണിക്ക് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.