യു.ഡി.എഫ്, എൻ.ഡി.എ 'ആചാര സംരക്ഷണം' പാളി; ആശ്വാസത്തിൻ മേൽ വിശ്വാസമർപ്പിച്ച് ജനം
text_fieldsതിരുവനന്തപുരം: ആചാരത്തിൽ വിശ്വാസമർപ്പിച്ച് യു.ഡി.എഫും എൻ.ഡി.എയും രംഗത്തുവന്നപ്പോൾ ജനം ആശ്വാസത്തിൽ വിശ്വാസമർപ്പിച്ചതാണ് എൽ.ഡി.എഫിനെ അത്യുജ്ജ്വല വിജയേത്താടെ തുടർഭരണത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിൽ സി.പി.എം.
ഒാഖി, രണ്ട് പ്രളയങ്ങൾ, നിപ, കോവിഡ് ദുരന്തങ്ങളിൽ ആശ്വാസവും കരുതലുമായി വന്ന സർക്കാറിനുള്ള രാഷ്ട്രീയ അംഗീകാരം കൂടിയാണ് വിജയം. തെക്ക്, മധ്യ, വടക്ക് മേഖലകളിൽ എതിരാളികളുടെ കോട്ടകളിൽ കടന്നുകയറാൻ കഴിഞ്ഞുവെന്നത് മാത്രമല്ല യു.ഡി.എഫിലെ മുതിർന്ന നേതാക്കളുടെ വിജയത്തിളക്കം ഇല്ലാതാക്കാനും കഴിഞ്ഞു.
വോെട്ടടുപ്പിന് ശേഷമുള്ള സംസ്ഥാന സെക്രേട്ടറിയറ്റിൽ നൂറിൽ കൂടുതൽ സീറ്റ് നേടുമെന്ന് സി.പി.എം കണക്കുകൂട്ടിയിരുന്നു. ഫലം വന്നപ്പോൾ അതിന് അടുത്ത് എത്താനായി. വിജയത്തിെൻറ അടിത്തറയായി പല ഘടകങ്ങളാണ് ചൂണ്ടികാട്ടുന്നത്. അഞ്ച് കൊല്ലവും സർക്കാറിനും പാർട്ടിക്കും യോജിച്ച് മുന്നോട്ടുപോകാനായി.
ഭരണത്തിലിരുന്നപ്പോഴും എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം) എന്നീ കക്ഷികളെകൂടി ഉൾപ്പെടുത്തി എൽ.ഡി.എഫിെൻറ അടിത്തറ വികസിപ്പിച്ചത് ഗുണംചെയ്തു. സി.പി.എമ്മിലും എൽ.ഡി.എഫിലും അസ്വാരസ്യമുണ്ടാകാതെ കേരള േകാൺഗ്രസിനെ കൊണ്ടുവന്നു. തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ സി.പി.െഎയും രണ്ടുതവണ മത്സരിച്ചവരെ സി.പി.എമ്മും ഒഴിവാക്കിയതും നേട്ടമായി.
തലയെടുപ്പുള്ള നേതാക്കളെപോലും മാറ്റി വ്യക്തികളല്ല പ്രധാനമെന്ന സന്ദേശം സി.പി.എം നൽകിയതോടെ ആദ്യഘട്ടത്തിലെ അപസ്വരം അടങ്ങി. അണികൾ വൈകാരികമായി ഉയർത്തിയ യഥാർഥ പ്രശ്നങ്ങളെ അംഗീകരിക്കാൻ കഴിഞ്ഞതിെൻറ ഗുണം കുറ്റ്യാടിയിലുണ്ടായി. നിലപാടിൽ ഉറച്ചുനിന്നത് പൊന്നാനിയിലെ വിജയത്തിെൻറ മാറ്റുകൂട്ടി.
കേരള കോൺഗ്രസിെൻറ വരവ് കോട്ടയം, ഇടുക്കി ജില്ലകളിലെ നേട്ടത്തിലും പത്തനംതിട്ടയിലെ സമ്പൂർണ വിജയത്തിനും കാരണമായെന്ന് സി.പി.എം കാണുന്നു. മുസ്ലിം ലീഗിെൻറ കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടാക്കാൻ കഴിഞ്ഞതും കെ.ടി. ജലീലിെൻറ ജയവും കളമശേരി, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, അഴിക്കോട് സീറ്റുകൾ പിടിച്ചെടുത്തതും നേട്ടമായി.
നേമത്ത് ബി.ജെ.പി അക്കൗണ്ട് പൂട്ടിയത് സി.പി.എമ്മാണ് എന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ ചർച്ചയാവും. കേരളത്തിൽ ബി.ജെ.പിക്ക് ഒരിടത്തും അക്കൗണ്ട് തുറക്കാൻ എൽ.ഡി.എഫ് ഭരണത്തിലിരിക്കുേമ്പാൾ കഴിയില്ലെന്നത് ദേശീയ തലത്തിൽതന്നെ ശ്രദ്ധയാവുകയാണ്. അതേസമയം ജോസ് കെ. മാണി പരാജയപ്പെട്ട പാല, ഏകമന്ത്രി തോറ്റ കുണ്ടറ, തൃപ്പൂണിത്തുറ, വടകര, കൽപറ്റ മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിലേക്ക് പോയെന്ന് സി.പി.എം കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.