ഗാന്ധിജിെയയും സ്വാതന്ത്ര്യസമരത്തെയും അപമാനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിയമസഭ
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും അപമാനിക്കുന്ന ബി.ജെ.പി നേതാ ക്കളുടെ പ്രസ്താവനക്കെതിരെ ഒറ്റക്കെട്ടായി നിയമസഭ. ബി.ജെ.പി നേതാവ് അനന്തകുമാർ ഹ െഗ്ഡെ നടത്തിയ പരാമർശത്തിൽ നിയമസഭ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. സ്വാതന്ത്ര്യസമരം നാടകമാണെന്ന് പറയുന്നവർക്ക് സ്വാതന്ത്ര്യസമരപങ്കാളിത്തംതന്നെ അന്യമായിരുെന്നന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ ജനലക്ഷങ്ങെള അപമാനിക്കുന്നതാണ് ഇൗ പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത, പിന്നിൽനിന്ന് കുത്താൻ ശ്രമിച്ചവരാണ് ഗാന്ധിജിെയയും സ്വാതന്ത്ര്യസമരത്തെയും അപമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയുടെ നിരാഹാരം നാടകമാണെന്നും സ്വാതന്ത്ര്യസമരം കപടമാണെന്നും ബി.ജെ.പി നേതാവ് പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കരുതാൻ വയ്യ. ഇവരുടെ അജണ്ട കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവിനെയും തള്ളിപ്പറയുകയും അപമാനിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ തുടർച്ചയായി വരുന്നത് അപമാനകരവും ലജ്ജാകരവുമാെണന്ന് പറഞ്ഞ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇതിൽ നിയമസഭ ഒറ്റക്കെട്ടായി പ്രതിഷേധവും പ്രതിരോധവും ഉയർത്തുകയാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.