സി.എ.ജി റിപ്പോർട്ട്: പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പ്രക്ഷുബ്ധം
text_fieldsതിരുവനന്തപുരം: പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷ സമ്മർദത്തിനൊടുവിൽ തുടർനടപടികൾക്ക് വഴങ്ങി സർക്കാർ. പൊലീസിലെ പർച്ചേസ് സംവിധാനത്തെ കുറിച്ച് പരിശോധിക്കും. കെൽട്രോണിന് വീഴ്ച പറ്റിയോയെന്ന കാര്യം വ്യവസായ വകുപ്പ് അന്വേഷിക്കും. എന്നാൽ, ഡി.ജി.പിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
സി.എ.ജി റിപ്പോർട്ടിൽ ചട്ടപ്രകാരം നടപടിയുണ്ടാകും. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. അന്വേഷണം നടത്തുന്നില്ലെന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. സി.എ.ജി റിപ്പോർട്ടിൽ പറയുന്ന കാലയളവിൽ പല ആഭ്യന്തര മന്ത്രിമാരും ഡി.ജി.പിമാരും ഉണ്ടായിരുന്നു. നിബന്ധനകൾ പാലിച്ചാണ് ഗാലക്സോണിനെ കെൽട്രോൺ തിരഞ്ഞെടുത്തത്.
ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്. പ്ലക്കാർഡുകളും ബാനറുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.