റബർ ബോർഡ് ആസ്ഥാനം മാറ്റരുത്; നിയമസഭ പ്രമേയം പാസാക്കി
text_fieldsതിരുവനന്തപുരം: റബർ ബോർഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ പ്രമേയം പാസാക്കി. റബറിന്‍റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ഭേദഗതിയും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം അടച്ചുപൂട്ടാൻ നീക്കം നടക്കുന്നതായി മാധ്യമങ്ങളിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, ആസ്ഥാനം മാറ്റില്ലെന്ന പ്രതികരണമാണ് വാണിജ്യമന്ത്രി നിർമല സീതാരാമൻ നടത്തിയത്.
അതേസമയം, ആസ്ഥാനം അടച്ചുപൂട്ടുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കോഴിക്കോട് റീജനൽ ഓഫിസുകളുടെ പ്രവർത്തനങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം അവസാനിപ്പിച്ചിരുന്നു. ഈ രണ്ടു ഓഫിസുകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് മാറ്റിയത്.
രാജ്യത്തെ റബർ കർഷകരിൽ 12 ലക്ഷവും കേരളത്തിലായിരിെക്കയാണ് കേന്ദ്ര സർക്കാറിന്‍റെ ഈ നീക്കം. ഒാരോ സ്ഥാപനത്തിനുമുള്ള 200 മുതൽ 350 കോടി വരെയുള്ള ബജറ്റ് വിഹിതം ഇല്ലാതാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. കഴിഞ്ഞ ബജറ്റിൽ ഇവക്കുള്ള തുക 30-40 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.