കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് നിയമസഭ പ്രമേയം
text_fieldsതിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനം കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് സംസ്ഥാന നിയമസഭ. ഏക ബി.െജ.പി അംഗം ഒ. രാജഗോപാലിെൻറ വിയോജിപ്പോടെയാണ് പ്രമേയം സഭ അംഗീകരിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ രണ്ടുമണിക്കൂറിലേറെ ചർച്ച നടന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധവും ചട്ടങ്ങൾ നിർമിക്കുന്നതിനുള്ള അധികാരത്തിെൻറ തികഞ്ഞ ദുർവിനിയോഗവുമാണ് കേന്ദ്രവിജ്ഞാപനമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഇൗ വിജ്ഞാപനം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതും ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നതും തൊഴിലെടുക്കാനുള്ള അവകാശത്തിേന്മൽ അന്യായമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതും ആയതിനാൽ ഭരണഘടനചട്ടങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ കാർഷിക സമ്പദ്ഘടനയെ പാടെ തകർക്കുകയും ഭക്ഷ്യസുരക്ഷക്ക് ഭീഷണി ഉയർത്തുകയും കന്നുകാലികളുടെ സ്വതന്ത്രമായ വിനിമയം തടയുകയും െചയ്യുന്ന ചട്ടങ്ങൾ അടിയന്തരമായി പിൻവലിക്കണം.
സംസ്ഥാന വിഷയങ്ങളിൽ നയരൂപവത്കരണവും നിയമനിർമാണവും നടത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശം പൂർണമായും അംഗീകരിക്കണമെന്ന് പ്രമേയത്തിൽ കേന്ദ്രത്തോട് ആവശ്യെപ്പട്ടു. ജനങ്ങളുടെ പൊതുതാല്പര്യം പരിഗണിച്ച് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കശാപ്പ് നിരോധനം ദുഷ്ടലാക്കോടെയുള്ള ഹീനകൃത്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നേരന്ദ്ര മോദി അഭിനവ ഹിറ്റ്ലറായി മാറി. ആവശ്യമെങ്കിൽ നിയമനിർമാണത്തെപ്പറ്റി സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രസർക്കാറിനെതിരായ പ്രചാരണത്തിന് നിയമസഭയെ ഉപയോഗിക്കുകയാെണന്ന് പ്രമേയത്തെ എതിർത്ത ഒ. രാജഗോപാൽ കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.