പ്രവാസികളെ സംരക്ഷിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് നിയമസഭ പ്രമേയം
text_fieldsതിരുവനന്തപുരം: രൂക്ഷമായ പ്രതിസന്ധി നേരിടുന്ന പ്രവാസികളെ സംരക്ഷിക്കാൻ നടപടി എടുക്കണമെന്ന് നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. കയറ്റുമതിക്കാർക്ക് നൽകുന്ന പ്രോത്സാഹനത്തിനും വിദേശ നിക്ഷേപം ആകർഷിക്കാൻ നൽകുന്ന ഇളവുകൾക്കും സമാനമായി ആനുകൂല്യം നൽകണം. വിദേശ രാജ്യങ്ങളിലെ ചേംബർ ഒാഫ് േകാമേഴ്്സ്, വ്യവസായികൾ എന്നിവരുമായി ആശയവിനിമയം നടത്തി മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ കേന്ദ്രം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കെ.വി. അബു്ദുൽഖാദർ കൊണ്ടുവന്ന പ്രമേയം നിയമസഭ ചർച്ചയെത്തുടർന്ന് ഒൗദ്യോഗിക പ്രമേയമാക്കി മാറ്റി െഎകകണ്േഠ്യന പാസാക്കുകയായിരുന്നു. സർക്കാറിനുവേണ്ടി മന്ത്രി ജി. സുധാകരനാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ പ്രധാന വിദേശ നാണ്യ സ്രോതസ്സായിട്ടും പ്രവാസികൾക്ക് കേന്ദ്രസർക്കാർ വേണ്ട പരിഗണന നൽകുന്നില്ല. 35 ലക്ഷേത്താളം മലയാളികൾ മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പ്രവാസികളായുണ്ട്.
ഗൾഫ് രാജ്യങ്ങളിലുള്ള 86.3 ശതമാനത്തിൽ 37.5 ശതമാനം യു.എ.ഇയിലും 22 ശതമാനം സൗദിയിലുമാണ്. സൗദി വാണിജ്യകേന്ദ്രങ്ങളിലെ സ്വദേശിവത്കരണം നിരവധി കേരളീയർക്ക് തൊഴിൽ നഷ്ടപ്പെടുത്തും. 11 ശതമാനത്തോളം കേരളീയർ സെയിൽസ്മാൻമാരായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നിലൊന്നിലേറെ പ്രവാസികൾ അയക്കുന്ന പണമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കാൻ സർക്കാർ നടപടി എടുത്തിട്ടുെണ്ടന്ന് മന്ത്രി പറഞ്ഞു. നിലവിലെ മൂലധന സബ്സിഡി പ്രവാസികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ ഗുണകരമാക്കി മാറ്റും. പ്രവാസികളുടെ ഗ്രൂപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. കൂടുതൽ മുതൽമുടക്കുള്ള സംരംഭങ്ങൾ തുടങ്ങാൻ സബ്സിഡി നൽകും.
സ്വയംതൊഴിൽ കണ്ടെത്താൻ വിവിധ മേഖലകളിൽ തീവ്ര പരിശീലന പരിപാടി സംഘടിപ്പിക്കും. മരിച്ച പ്രവാസിയുടെ നിർധനയായ ഭാര്യ, മതാപിതാക്കൾ എന്നിവരെ ഇൗ പദ്ധതികളിൽ ഉൾപ്പെടുത്തും. വിദേശത്ത് ജോലി ലഭിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകും.
പ്രവാസികൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് കെ.വി. അബ്ദുൽഖാദർ പറഞ്ഞു. വിമാനക്കൂലി നിയന്ത്രിക്കുക, പ്രവാസി ക്ഷേമനിധി പ്രവർത്തനം മെച്ചപ്പെടുത്തുക, പ്രവാസി കമീഷൻ പ്രവർത്തനം ശക്തമാക്കുക, മുഖ്യമന്ത്രി ദുബൈയിൽ നടത്തിയ പ്രഖ്യാപനം നടപ്പാക്കുക, വീടുെവക്കാനും സംരംഭങ്ങൾ തുടങ്ങാനും പലിശരഹിത വായ്പ നൽകുക, പുനരധിവാസ പാക്കേജ് ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ എം.എൽ.എമാർ ഉയർത്തി. വി.കെ.സി. മമ്മദ്കോയ, പി.ടി. തോമസ്, ഇ.െക. വിജയൻ, ഡോ. എൻ. ജയരാജ്, പി. ഉബൈദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.