നിയമസഭ സമ്മേളനം ഏഴു മുതൽ; മാധ്യമവിലക്ക് നീക്കണമെന്ന് പ്രതിപക്ഷം, പരിഹരിക്കുമെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴു മുതൽ 24 വരെ ചേരും. ആശുപത്രി സംരക്ഷണ നിയമം, നികുതി ഭേദഗതി നിമയം, പുതിയ മദ്യനയപ്രകാരമുള്ള അബ്കാരി ഭേദഗതി നിയമം തുടങ്ങിയ നിയമ നിർമാണ ബില്ലുകൾ നിയമസഭ പരിഗണിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. സ്പീക്കർക്കെതിരായ ഗണപതി മിത്ത് വിവാദം കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സഭ ചേരുന്നത്. സ്വാഭാവികമായും ഇത് സഭയിലും ചർച്ചയാകും.
നിയമസഭയിലെ മാധ്യമവിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിനുവേണ്ടിയുള്ള സഭ ടി.വി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി. പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചതായും സഭ ടി.വിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എ.ഐ കാമറ, നികുതി വർധന തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധവും സഭയിൽ പ്രതിഫലിക്കും. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ സംഘർഷ ഭരിതമായിരുന്നു കഴിഞ്ഞ സഭ സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.