നിയമസഭ സമ്മേളനം 23ന് പുനരാരംഭിച്ചേക്കും
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം ജനുവരി 23ന് പുനരാരംഭിച്ചേക്കും. നയപ്രഖ്യാപനമില്ലാതെ 24നോ 25നോ ബജറ്റ് അവതരിപ്പിക്കാനാണ് നീക്കം. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ അവധിയാണ്. അന്ന് മന്ത്രിമാർ വിവിധ ജില്ലകളിൽ പതാക ഉയർത്താനായി പോകും. 27ന് സഭ ചേരാൻ ഇടയില്ല. 30 മുതൽ മൂന്നു ദിവസത്തെ പൊതുചർച്ച പൂർത്തിയാക്കി താൽക്കാലികമായി സഭ പിരിഞ്ഞ ശേഷം ഫെബ്രുവരി അവസാനത്തോടെ വീണ്ടും ചേർന്ന് മാർച്ച് 31നകം പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗം തീരുമാനമെടുക്കും.
ഈ മാസം ആറു മുതൽ 13 വരെ ചേർന്ന നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ജനുവരിയിലെ സമ്മേളനം. തടഞ്ഞുവെച്ച ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ തൽക്കാലം അദ്ദേഹത്തെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. അതേസമയം, നയപ്രഖ്യാപനത്തിന് ആവശ്യമായ വിവരങ്ങൾ വിവിധ വകുപ്പുകളിൽനിന്ന് ക്രോഡീകരിക്കാൻ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയത് അനുസരിച്ച് അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.