Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സമ്മേളനം...

നിയമസഭ സമ്മേളനം തിങ്കളാഴ്ച മുതൽ; ഒമ്പത്​ ദിവസം നിയമനിർമാണം മാത്രമെന്ന് സ്പീക്കർ

text_fields
bookmark_border
an shamseer
cancel

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഡിസംബർ അഞ്ചിന്​ ആരംഭിക്കും. 15 വരെ ഒമ്പത്​ ദിവസത്തെ സമ്മേളനം നിയമനിർമാണത്തിന്​ മാത്രമായിരിക്കുമെന്ന്​ സ്പീക്കർ എ.എൻ. ഷംസീർ. 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണിത്​. സമ്മേളന കാലയളവ്​ നീട്ടണമോയെന്ന്​ കാര്യോപദേശകസമിതി ചേർന്ന്​​ തീരുമാനിക്കും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട്​ ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകളിൽ സ്പീക്കർ തീരുമാനമെടുക്കും.

കഴിഞ്ഞ സമ്മേളനം അംഗീകരിച്ച സർവകലാശാല നിയമഭേദഗതി ബിൽ, സഹകരണസംഘം ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, കേരള പബ്ലിക്​ സർവിസസ്​ കമീഷൻ (വഖഫ്​ ബോർഡിന്​ കീഴിലെ സർവിസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബിൽ എന്നിവക്ക്​ ഇതേവരെ ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.

ജനാധിപത്യത്തിൽ ജനങ്ങളാണ്​ യജമാനന്മാർ. ജനം തെരഞ്ഞെടുത്ത സഭ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്​. ഗവർണറും അത്​ ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സഭ സമ്മേളനത്തിന്‍റെ പശ്​ചാത്തലത്തിൽ മാറ്റിവെച്ച അന്താരാഷ്ട്ര പുസ്തകോത്സവവും സാഹിത്യോത്സവവും ജനുവരി ഒമ്പതുമുതൽ 15 വരെ നടക്കുമെന്നും സ്പീക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly sessionKerala AssemblyA.N.Shamseer
News Summary - Kerala Assembly session start from Monday
Next Story