കേരള നിയമസഭ ‘ഹരിതാഭ’മാകുന്നു
text_fieldsന്യൂഡൽഹി: സമ്പൂര്‍ണ ഹരിത നിയമസഭയാക്കുന്നതിെൻറ ഭാഗമായി കേരള നിയമസഭ സൗരോര്‍ജ വൈദ്യുതിയിലേക്കു മാറാന്‍ ധാരണയായി. ഹരിത പ്രോേട്ടാകോളിെൻറ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നിയമസഭയും നിയമസഭ സെക്രട്ടേറിയറ്റും പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറുന്നത്.
പദ്ധതി സംബന്ധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയലുമായി വിശദമായ ചര്‍ച്ച നടത്തി. രണ്ടു നിര്‍ദേശങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിന് വിഭാവനം ചെയ്തിരിക്കുന്നത്. ചെലവ് വരുന്ന തുകയുടെ 30 ശതമാനം കേന്ദ്ര വിഹിതത്തോടെ സംസ്ഥാന നിയമസഭ സ്വതന്ത്രമായി പദ്ധതി നടപ്പാക്കുകയെന്നതാണ് ആദ്യത്തേത്.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സർവിസസ് ലിമിറ്റഡിെൻറ (ഇ.എസ്.എൽ) സമ്പൂര്‍ണ മുതല്‍മുടക്കോടെ പദ്ധതി നടപ്പാക്കുകയെന്നതാണ് രണ്ടാമത്തേത്.
ഈ രണ്ടു സാധ്യതകളും പരിശോധിച്ച് വിശദമായ പദ്ധതിരേഖ തയാറാക്കി സെക്രട്ടറിതലത്തില്‍ ചര്‍ച്ചചെയ്ത് ധാരണപത്രം ഉണ്ടാക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഒപ്പം കേരള നിയമസഭയെ സമ്പൂര്‍ണ കടലാസ് രഹിത ഡിജിറ്റല്‍ നിയമസഭയാക്കി മാറ്റുന്നതിനുള്ള വിശദമായ പദ്ധതിരേഖയും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കേന്ദ്ര പാര്‍ലമെൻററികാര്യ മന്ത്രി അനന്ത്കുമാറിന് പദ്ധതി രേഖ കൈമാറി.
എല്ലാ നിയമസഭ സാമാജികര്‍ക്കും ഇരിപ്പിടത്തിനു മുന്നിലുള്ള സ്ക്രീന്‍ വഴി സഭാ നടപടികള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും വിവരങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം ശരാശരി 30 കോടിയോളം രൂപ പേപ്പര്‍ അച്ചടി - അനുബന്ധ ചെലവിനത്തില്‍ കേരളത്തിനു ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണിതെന്നും സ്പീക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.