വിണ്ണിലെ താരങ്ങൾ മണ്ണിലെ തൈകളാകാൻ ശ്രമിക്കണമെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: അഭ്രപാളികളിലുള്ളവർ വിണ്ണിലെതാരങ്ങൾ എന്ന അവസ്ഥയിൽ നിന്ന് മാറി മണ്ണിലെ തൈകളാകണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നടിയെ ആക്രമിച്ച സംഭവം സിനിമരംഗത്തുള്ളവർക്ക് പുനർചിന്തനത്തിന് സഹായകമാെയന്ന് കരുതുന്നു. കേസിൽ സർക്കാർ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ഭംഗിയായിചെയ്യുന്നുണ്ട്. ഇടപെടേലാ വഴിമാറലോ ഇക്കാര്യത്തിലുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
തെറ്റുകൾ ഏത് ഭാഗത്തുനിന്ന് വന്നാലും സിനിമയെന്നോ രാഷ്ട്രീയമെന്നോ ഇല്ലാതെ അന്വേഷിച്ച് നടപടി എടുക്കണം. ഉൗഹാപോഹത്തിെൻറ അടിസ്ഥാനത്തിൽ സിനിമ രംഗത്ത് മാഫിയ ഉണ്ടെന്ന് പറയാനാകില്ല. അമ്മയുടെ യോഗത്തിൽ മാധ്യമങ്ങൾക്കെതിരെ നിന്ന എം.എൽ.എമാരെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ നിയമസഭക്ക് പുറത്ത് എടുക്കുന്ന സമീപനങ്ങളെക്കുറിച്ച് അന്വേഷിക്കാനോ നടപടിസ്വീകരിക്കാനോ ഉള്ള ഉത്തരവാദിത്തം തനിക്കില്ലെന്നായിരുന്നു മറുപടി.
അവരുടെ രാഷ്ട്രീയനിലപാടുകളിൽ സഭാധ്യക്ഷൻ എന്ന നിലയിൽ പരിശോധിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നത് ഉചിതമല്ല. സാമാജികർ വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്തനിലപാട് സ്വീകരിക്കുന്നുണ്ട്. പലസമരങ്ങളിൽ പെങ്കടുക്കുകയും വാർത്തസമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. സഭാധ്യക്ഷൻ എന്ന നിലയിൽ അതിലെല്ലാം അഭിപ്രായം പറയുന്നില്ല. തനിക്ക് ഇൗ വിഷയത്തിൽ അഭിപ്രായം ഇല്ലാത്തതുകൊണ്ടല്ല. എം.എൽ.എമാരായാലും മന്ത്രിയായാലും സ്പീക്കറായാലും നാട്ടിൽ നിയമവ്യവസ്ഥയുണ്ട്. നിയമവിരുദ്ധമായി അവർ ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ ചോദ്യത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.