സെൻകുമാർ വിഷയത്തിൽ വാഗ്വാദം, വിഴുപ്പലക്കൽ
text_fieldsതിരുവനന്തപുരം: സെൻകുമാർ വിഷയത്തിൽ നിയമസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാഗ്വാദവും വിഴുപ്പലക്കും. പഴയ കേസുകൾ എടുത്ത് ഇരുപക്ഷവും പോരാടി. കോടതി വിധിയുടെ വാചകങ്ങളും നിയമവശങ്ങളും ഇരുപക്ഷവും തർക്കത്തിന് ആയുധമാക്കി. കെ. മുരളീധരൻ കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോക്കും നടത്തി. അംഗങ്ങൾ തമ്മിലെ വാക്കുതർക്കം പല തവണ സഭയെ ബഹളത്തിൽ മുക്കി. സെൻകുമാർ കേസ് സര്‍ക്കാറിനും മുഖ്യമന്ത്രിക്കും മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും ആരോപിച്ചതോടെ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ സര്‍ക്കാറിെൻറ കാലെത്ത കോടതി പരാമര്‍ശങ്ങൾ ഒാരോന്നായി ഉദ്ധരിച്ചു. കോടതിയുടെ ചെകിട്ടത്തടി ഓര്‍ക്കുന്നത് കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്തെ കാര്യങ്ങള്‍ ആലോചിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാമോലിന്‍ കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിെല പൊലീസ് കേസ് എങ്ങനെ സത്യസന്ധമായി അന്വേഷിക്കുമെന്ന് സുപ്രീംകോടതി ചോദിച്ചില്ലേ?. 2015ല്‍ ഹൈകോടതി െബഞ്ച് വിജിലന്‍സിനെക്കുറിച്ച് നടത്തിയ പരാമർശവും മുഖ്യമന്ത്രി എടുത്തിട്ടു. സോളാർ കേസ് ഒത്തുതീര്‍ക്കാന്‍ ആരാണ് പണംകൊടുത്തതെന്ന് ചോദിച്ചത് കോടതിയായിരുന്നു. സലിംരാജാണോ ഇവിടെ മുഖ്യമന്ത്രിയെന്ന് ചോദിച്ചതും ഡി.ജി.പിക്കു പോലും സലിംരാജിനെ ഭയമാണോ, ഒരു പൊലീസ് കോൺസ്റ്റബിളിനെപ്പോലും ഭയപ്പെടേണ്ട സ്ഥിതിയാണെന്ന് വിമർശിച്ചതും ഹൈകോടതിയാണ്. മുഖത്തടികിട്ടിയത് പിണറായി വിജയനല്ല, അന്ന് അടിയോടടിയായിരുന്നു. പിഴയുടെ കാര്യം പറയുമ്പോള്‍ നമ്പി നാരായണെൻറ കാര്യവും കൂടി പറയണം. പുറ്റിങ്ങല്‍ കമീഷനുമായി സഹകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ആ കമീഷനാണ് സഹകരണം വേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പഴയകേസുകള്‍ ഉയര്‍ത്തുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ലാവലിന്‍ കേസ് കൂടി പറയുമെന്നാണ് കരുതിയത്. ടി.പിയെന്ന് കേള്‍ക്കുമ്പോള്‍ എന്താണ് ഈ സര്‍ക്കാറിന് പ്രശ്നമെന്ന് രമേശ് ചോദിച്ചു.
ഇതിനിടെ മന്ത്രി ടി.പി. രാമകൃഷ്ണനും പരാമര്ശവിധേയനായി. ടി.പി. ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ മറുപടി നൽകി. യു.ഡി.എഫ് കാലത്ത് സെന്‍കുമാറിെൻറ നിയമനത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് മന്ത്രി എ.കെ. ബാലൻ വാദിച്ചു. അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പോലീസ് മേധാവി നിയമനത്തിന് കമ്മിറ്റിയെ വെക്കണമെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ സ്വന്തംനിലയില്‍ സെന്‍കുമാറിനെ വെക്കുകയായിരുന്നു. അത് സര്‍ക്കാറിെൻറ വിവേചനാധികാരം എന്നായി ചെന്നിത്തല. അതേ ഈ സര്‍ക്കാറും ചെയ്തുള്ളൂവെന്ന് ബാലനും. സീനിയറായിരുന്ന മഹേഷ്കുമാര്‍ സിംഗ്ല അന്ന് ഡല്‍ഹിയില്‍ ഡെപ്യൂട്ടേഷനിലായിരുെന്നന്നും മടങ്ങിവരാന്‍ കാലതാമസം എടുക്കുമെന്ന് ബോധ്യമായതുകൊണ്ടാണ് സെൻകുമാറിനെ നിയമിച്ചതെന്നും ചെന്നിത്തല അവകാശപ്പെട്ടു. മടങ്ങിവരാന്‍ തയാറായിരുന്ന സിംഗ്ലയെ പരിഗണിക്കാതെ സെന്‍കുമാറിനെ നിയമിെച്ചന്ന് ബാലനും തിരിച്ചടിച്ചു.
ഐ.പി.സിയും ക്രിമിനല്‍ പ്രൊസീജ്യർ കോഡും അടിസ്ഥാനമാക്കി കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ അതില്‍ പിഴ എന്ന് പ്രത്യേകം പറയും, ഇതില്‍ അങ്ങനെയുണ്ടോയെന്ന ചോദ്യവുമായി മന്ത്രി ജി. സുധാകരന് എഴുന്നേറ്റു. പിഴയെന്നത് ചെലവ് എന്ന് കോടതി പറഞ്ഞതേയുള്ളൂ. രണ്ടും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് ചെന്നിത്തല പറഞ്ഞു. പിഴയല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചപ്പോൾ സംഭാവനയാേണാ എന്ന് ചെന്നിത്തല ചോദിച്ചു. ചാരക്കേസിൽ രമൺ ശ്രീവാസ്തവയെ പുറത്താക്കണമെന്ന് കേരളമാകെ ബോർഡ് െവച്ച സി.പി.എമ്മിെൻറ മുഖ്യമന്ത്രിക്ക് ആ ശ്രീവാസ്തവ ഉപദേശിച്ചാലേ തൃപ്തിയാകുകയുള്ളൂവെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.