ഗവർണർക്കെതിരായ പരാമർശത്തിനെതിരെ ഭരണപ്രതിപക്ഷങ്ങൾ ഒറ്റക്കെട്ട്
text_fieldsതിരുവനന്തപുരം: ഗവര്‍ണറെ ഭീഷണിപ്പെടുത്തുംവിധമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയിലും, പ്രത്യേക സൈനിക നിയമം അഫ്സ്പ വേണമെന്ന് ബി.ജെ.പി ഗവർണറോട് ആവശ്യപ്പെട്ടതിനുമെതിരെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഭേദെമന്യേ പൊതുവികാരം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പ്രത്യേക സൈനിക നിയമം കേരളത്തിൽ നടപ്പാക്കണമെന്ന അഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടിനെ യു.ഡി.എഫും അനുകൂലിച്ചു.
ഗവർണർക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശത്തെ അതിരൂക്ഷമായാണ് അംഗങ്ങൾ വിമർശിച്ചത്. ഗവര്‍ണറെ അപമാനിക്കാന്‍ തെൻറ പാര്‍ട്ടിക്ക് ഉദ്ദേശ്യമില്ലെന്നും കേരളത്തിലാകെയല്ല, കണ്ണൂരിലാണ് അഫ്സ്പ ആവശ്യപ്പെട്ടതെന്നും ഒ. രാജഗോപാല്‍ വിശദീകരിച്ചു. കണ്ണൂർ കൊലപാതകം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ പരിഗണിക്കവെയാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കാത്തതിന് ഗവര്‍ണറെ ഭീഷണിപ്പെടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് കിട്ടുന്ന പരാതി ഗവര്‍ണര്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന് അയച്ചുകൊടുക്കും.
അതിനുള്ള മറുപടി സര്‍ക്കാര്‍ ഗവര്‍ണറോട് പറയും. എന്നാൽ, രണ്ട് ബി.ജെ.പി നേതാക്കള്‍ വളരെ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അദ്ദേഹത്തെ അധിക്ഷേപിച്ചു. സി.പി.എം നേതാക്കാളെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതു ഫാഷിസമാണ്. അഫ്സ്പ നടപ്പാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് യോജിപ്പിെല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണർക്കെതിരായ പരാമര്‍ശം ബി.ജെ.പി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ കൈയിലെ ഉപകരണമല്ല ഗവര്‍ണര്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആളാണ് അദ്ദേഹം. ഗവർണറെ നീക്കുമെന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പറഞ്ഞു. പുറത്തുവന്ന പ്രസ്താവനകള്‍ യുവാക്കളുടെ വികാരപ്രകടനമായി കണ്ടാൽ മതിയെന്നും അഭിപ്രായപ്പെട്ട ഒ. രാജഗോപാൽ പട്ടാളത്തെ അപമാനിക്കും വിധം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പരാമർശം ശരിയല്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.