നിയമസഭ സമ്മേളനം 26 മുതൽ
text_fieldsതിരുവനന്തപുരം: ബജറ്റ് സമ്പൂർണമായി പാസാക്കാൻ നിയമസഭ സമ്മേളനം 26 മുതൽ വിളിച്ചുചേർക്കാൻ മന്ത്രിസഭ യോഗം ഗവർണറോട് ശിപാർശ ചെയ്തു. ഏപ്രിൽ അഞ്ചുവരെ നീളുന്ന സമ്മേളനത്തിൽ വകുപ്പുകളുടെ ധനാഭ്യർഥനകളും ധനകാര്യ-ധനവിനിയോഗ ബില്ലുകളും പാസാക്കും. അടുത്ത സാമ്പത്തികവർഷം തുടങ്ങുന്നതിന് മുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കും. നാളുകൾക്ക് ശേഷമാണ് ഇൗ രീതി മടങ്ങിവരുന്നത്.
സാമ്പത്തിക വർഷത്തിെൻറ തുടക്കംമുതൽ പദ്ധതികൾ നടപ്പാക്കാനാകും. സാധാരണ ബജറ്റിനുശേഷം വോട്ട് ഒാൺ അക്കൗണ്ട് പാസാക്കുകയും നാല് മാസങ്ങൾക്ക് ശേഷം ധനാഭ്യർഥന പാസാക്കുകയുമാണ് രീതി. ഒാർഡിനൻസുകൾക്ക് പകരമുള്ള ഏതാനും ബില്ലുകളും ഇൗ സമ്മേളനത്തിൽ പാസാക്കും. 19 ഒാർഡിനൻസുകളാണ് നിലവിലുള്ളത്. ഇവക്ക് പകരമുള്ള ബില്ലുകളെല്ലാം പാസാകാനിടയില്ല. നിയമനിർമാണത്തിനുവേണ്ടി കുറേ ദിവസങ്ങൾ നീക്കിെവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.