കേന്ദ്ര ബജറ്റ്: കടമെടുക്കാൻ അനുമതി തേടി, ആശ്വാസ നടപടി പ്രതീക്ഷിച്ച് കേരളം
text_fieldsതിരുവനന്തപുരം: പുതിയ കേന്ദ്ര ബജറ്റിൽ സാമ്പത്തിക ആശ്വാസ നടപടികൾ പ്രതീക്ഷിച്ച് കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കൂടുതൽ കടമെടുക്കാൻ അനുമതി തേടിയിട്ടുണ്ട്.
കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പാക്കേജ് വേണം. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷം കൂടി നീട്ടണം. നികുതി വിഹിതം വെട്ടിക്കുറച്ചത് വഴി കേരളത്തിനുവന്ന നഷ്ടം നികത്തണം. വൻകിട പദ്ധതികൾക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തിൽനിന്ന് ഒഴിവാക്കണം. റവന്യൂ കമ്മി ഗ്രാന്റ് പോലെ സഹായം തുടരണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതിക്കും ബജറ്റ് പിന്തുണ പ്രതീക്ഷിക്കുന്നു. പ്രവാസി പുനരധിവാസത്തിന് പാക്കേജ് വേണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ കാൻസർ സെന്ററിനെ കേന്ദ്ര ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തൽ എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക, ചെറുകിട വ്യവസായ മേഖലക്കായി ഉത്തേജക നടപടി, ദേശീയ ആരോഗ്യ മിഷൻ പദ്ധതികൾ 100 ശതമാനം കേന്ദ്ര ഫണ്ട് ലഭിക്കുന്ന പദ്ധതിയാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം ഉയർത്തുക, തൊഴിലുറപ്പ് ദിവസങ്ങളുടെ എണ്ണവും കൂലിയും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.