പത്മപുരസ്കാരങ്ങളുടെ മാതൃകയിൽ കേരള പുരസ്കാരം വരുന്നു; കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പുരസ്കാരങ്ങള്‍ക്ക് കേരള പുരസ്കാരങ്ങളെന്ന് പേരു നല്‍കും. 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. പുരസ്കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനില്‍ പുരസ്കാരവിതരണ ചടങ്ങ് നടത്തും.
കേരള ജ്യോതി പുരസ്കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്ക്കാരം രണ്ടുപേര്‍ക്കും കേരളശ്രീ പുരസ്കാരം അഞ്ചുപേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാര്‍ഡ് സമിതി പുരസ്കാരം നിര്‍ണയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.