ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സർക്കാർ
text_fieldsതിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 1960ലെ കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം. ഇത്തരം ഗെയിമുകൾക്ക് നിയന്ത്രണം വരുത്താൻ സർക്കാർ ഉത്തരവിറക്കുമെന്ന് നേരത്തെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം ഹൈകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഡി.ജി.പിയുടെ ശിപാർശകൾ കൂടി സ്വീകരിച്ചാണ് നിയമവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലുള്ളവർ ഓൺലൈൻ റമ്മി കളി സൈറ്റിൽ പ്രവേശിക്കുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരും. ഓൺലൈൻ റമ്മി കളിച്ച് പണവും ജീവിതവും നഷ്ടമായ നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ പൊലീസിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
'ഇ കളി തീക്കളി... മരണക്കളി' - ഓൺലൈൻ ചൂതാട്ടത്തെ കുറിച്ചുള്ള പരമ്പര
Also Read:ഓൺലൈനിൽ കളിച്ച് കളിച്ച് ജീവിതത്തിെൻറ ശീട്ടുകീറുന്നവർ
Also Read:റമ്മി കളിക്കാത്തവർ ഭാഗ്യവാന്മാർ
Also Read:ഇതൊരു വല്ലാത്ത കളിയാണ് േട്ടാ
Also Read:ടേക് ഇറ്റ് ഈസി പോളിസി
Also Read:ചൂതാട്ട ഗെയിമുകൾ: മാതൃകയാക്കാമോ അയൽസംസ്ഥാനങ്ങളെ?
Also Read:പരിഹാരം ഓൺലൈൻ സാക്ഷരത
Also Read:ചൂതാട്ട ഗെയിമുകൾക്ക് മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.