കേരള ബാങ്ക് എ.ടി.എം തട്ടിപ്പ്: രണ്ട് പേർ പിടിയിൽ
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് പിടിയിൽ. വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഏകദേശം 2.25 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ബാങ്കിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികൾ പിടിയിലായത്.
കേസിലെ മുഖ്യപ്രതി പിടിയിലായെന്നാണ് സൂചന. എന്നാൽ, കൂടുതൽ പ്രതികളുള്ളതിനാൽ ഇപ്പോൾ പിടിയിലായ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് സൂചന. തട്ടിപ്പിനെ തുടർന്ന് കേരള ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് മറ്റ് ബാങ്കുകളുടെ എ.ടി.എം കാർഡുപയോഗിച്ച് പണം പിൻവലിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഇതുമൂലം നഷ്ടമുണ്ടാകില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
ബാങ്കിെൻറ സോഫ്റ്റ്വെയർ തകരാർ തട്ടിപ്പുകാർ മുതലെടുത്തതാണോയെന്നും സംശയമുണ്ട്. തിരുവനന്തപുരം, കാസർകോട്, കോട്ടയം ജില്ലകളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നതത്രെ. മൂന്ന് ദിവസമായി എ.ടി.എമ്മുകളിൽനിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉത്തർപ്രദേശിൽ അക്കൗണ്ടുള്ളവരാണ് പണം പിൻവലിച്ചിരിക്കുന്നതെന്നാണ് ബാങ്കിെൻറ അന്വേഷണത്തിൽ തെളിഞ്ഞത്.
ഏത് ബാങ്കിെൻറ എ.ടി.എമ്മിലും ഇതര ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനാകും. ഉപഭോക്താവിന് പണം കിട്ടുന്നത് പിൻവലിക്കുന്ന എ.ടി.എം ഉടമയായ ബാങ്കിെൻറ അക്കൗണ്ടിൽനിന്നാണ്. അന്ന് വൈകീട്ടോടെ അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ റിസർവ് ബാങ്കിെൻറ സോഫ്റ്റ്വെയർ മുഖേന പണം ഉപഭോക്താവിെൻറ ബാങ്കിെൻറ അക്കൗണ്ടിൽനിന്ന് തിരിച്ചെത്തും. എന്നാൽ, കേരള ബാങ്കിൽനിന്ന് തട്ടിപ്പുകാർ പിൻവലിക്കുന്ന പണം പിൻവലിക്കുന്ന ഉപഭോക്താവിെൻറ അക്കൗണ്ടിൽനിന്ന് തിരിച്ചെത്തുന്നില്ല.
സാധാരണ എ.ടി.എം ഉപയോഗിക്കുേമ്പാൾ ഉപഭോക്താവിെൻറ അക്കൗണ്ടിൽ പണം ഉണ്ടോയെന്ന സന്ദേശം പോയി അതിന് മറുപടി ലഭിച്ചശേഷമാണ് പിൻവലിക്കാൻ സാധിക്കുക. കേരള ബാങ്കിെൻറ സോഫ്റ്റ്വെയറിൽ ഇതിൽ പിഴവുണ്ടെന്ന സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.