കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്: സ്റ്റേ തുടരും
text_fieldsകൊച്ചി: കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത സിംഗിൾ െബഞ്ച് ഉത്തരവ് തുടരും. ഉത്തരവ് ചോദ്യം ചെയ്ത് കേരള ബാങ്കും സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷനും നൽകിയ അപ്പീൽ ഹരജിയിൽ ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല.
സെപ്റ്റംബർ 25ലെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഉത്തരവ് വസ്തുതകൾ വിലയിരുത്താതെയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ച് പരിഗണിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജികൾ സമയബന്ധിതമായി തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശവും നൽകി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറുവട്ടൂർ സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് മൂന്നാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ച് ആഗസ്റ്റ് 26ന് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.