കേരള ബാങ്ക്: വഴിയാധാരമാകുന്നത് നൂറു കണക്കിന് ഉദ്യോഗാർഥികൾ
text_fieldsമലപ്പുറം: കേരള ബാങ്ക് നിലവിൽ വരുേമ്പാൾ നഷ്ടമാവുന്നത് നൂറുകണക്കിന് ഉദ്യോഗാ ർഥികളുടെ തൊഴിലവസരം. ജില്ല സഹകരണ ബാങ്കുകളിലെ ക്ലാർക്ക് കം കാഷ്യർ തസ്തികകളിലേക്ക് പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ നിയമനമാണ് ത്രിശങ്കുവിലായത്. ജില്ല ബാങ്കുകളിൽ നിലവിൽ 5050 ജീവനക്കാർ അധികമാണെന്നും പുതിയ നിയമനം പാടില്ലെന്നും കേരള ബാങ്ക് രൂപവത്കരണത്തിനായി രൂപവത്കരിച്ച ടാസ്ക്ഫോഴ്സ് ശിപാർശ ചെയ്തിരുന്നു. ജീവനക്കാരെ കുറക്കാൻ ശാഖകളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന നിർദേശവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്.
2014 ഡിസംബറിലാണ് ക്ലർക്ക് കം കാഷ്യർ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം വന്നത്. 2015ൽ പരീക്ഷ നടന്നു. 2017ൽ 6,000 പേരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽനിന്ന് 184 പേർക്കു മാത്രമേ വിവിധ ജില്ല ബാങ്കുകളിൽ നിയമനം ലഭിച്ചിട്ടുള്ളൂ. 2010ലെ റാങ്ക് പട്ടികയിൽ 1500ഒാളം പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണിത്. ഒഴിവുകൾ അറിയിക്കാൻ 2018 ജനുവരിയിൽ ഭരണവകുപ്പ് നിർദേശിച്ചിരുന്നെങ്കിലും ജില്ല ബാങ്കുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല.
ഒഴിവുകൾ ഉണ്ടായിട്ടും തൃശൂർ, കൊല്ലം ജില്ലകളിലെ ഒന്നാം റാങ്കുകാരന് പോലും നിയമനം നൽകിയിട്ടില്ല. പുതിയ റാങ്ക് പട്ടികയുടെ കാലാവധി 2019ൽ അവസാനിക്കും. ഇതിലെ പകുതിയോളം പേർക്ക് പ്രായപരിധി കഴിഞ്ഞു. കേരള ബാങ്ക് രൂപവത്കരണമാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന് കാരണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
കേരള ബാങ്ക് രൂപവത്കരണ സാധ്യത പഠിക്കാൻ നിയോഗിച്ച ശ്രീരാം കമ്മിറ്റി ഒാരോ ജില്ലയിലും 15 മുതൽ 20 ശാഖകൾ വരെ പൂട്ടാൻ നിർദേശിച്ചിരുന്നു. നിലവിലെ ജീവനക്കാരെ പുനർവിന്യസിക്കണമെന്നാണ് കമ്മിറ്റി നിർദേശം.
അടുത്ത പത്ത് വർഷത്തേക്ക് പുതിയ നിയമനം ഉണ്ടാവില്ല. നിയമന നിരോധനത്തിനെതിരെ റാങ്ക് ഹോൾഡർമാർ സമർപ്പിച്ച 18ഒാളം ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഉദ്യോഗാർഥികളുടെ ഭാവി.
കോഒാപേററ്റീവ് ഇൻസ്പെക്ടർ: വിജ്ഞാപനം മരവിപ്പിച്ചു
മലപ്പുറം: സഹകരണ വകുപ്പിലെ ജൂനിയർ കോഒാപേററ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പി.എസ്.സി വിജ്ഞാപനം മരവിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റ് 16ന് ഇറങ്ങേണ്ട വിജ്ഞാപനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവെച്ചത്.
കഴിഞ്ഞ റാങ്ക് പട്ടികയുടെ കാലാവധി തീർന്നിട്ട് മാസങ്ങളായി. ഒാരോ പട്ടികയിലും 2000ത്തോളം പേർക്ക് നിയമനാവസരം ലഭിക്കുന്നതാണിത്. സഹകരണം െഎച്ഛികമായെടുത്ത ബിരുദധാരികൾക്കുള്ള തൊഴിലവസരമാണ് തടയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.