കേരള ബാങ്ക്: ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: റിസർവ് ബാങ്കിെൻറ ലൈസൻസ് ലഭിക്കാതെ കേരള ബാങ്കിെൻറയും ശാഖകളുടെയും പേരിൽ നടക്കുന്ന പ്രചാരണം സംബന്ധിച്ച് ഹൈകോടതി ആർ.ബി.ഐയുടെ വിശദീകരണം തേടി. ആർ.ബി.ഐ ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിൽ 'കേരള ബാങ്ക്' എന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് തൃശൂർ ജില്ല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഒ.എസ്. ചന്ദ്രൻ, കെ.ജി. അരവിന്ദാക്ഷൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ വിശദീകരണം തേടിയത്.
സംസ്ഥാന സഹകരണ ബാങ്കിെൻറ പേര് റിസർവ് ബാങ്കിെൻറ മുൻകൂർ അനുമതിയില്ലാതെ മാറ്റുകയും പുതിയ ലോഗോ ഏർപ്പെടുത്തുകയും ചെയ്തെന്നാണ് ഹരജിയിലെ ആരോപണം. കഴിഞ്ഞ ജൂൺ ഒന്നുമുതൽ കേരള ബാങ്ക് നിലവിൽ വന്നതായാണ് സർക്കാറിെൻറ അവകാശവാദം. കേരള ബാങ്ക് രൂപവത്കരണം നിയമപരമല്ലെന്നും നടപടിയെടുക്കാൻ റിസർവ് ബാങ്കിന് നിർേദശം നൽകണമെന്നും ഹരജിയിൽ പറയുന്നു.
സംസ്ഥാന കോഒാപറേറ്റിവ് ബാങ്കിെൻറ 20 ശാഖക്ക് മാത്രമാണ് ആർ.ബി.ഐ അംഗീകാരമുള്ളത്. എന്നാൽ, 769 ശാഖകളുണ്ടെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇത് തടയാൻ ആർ.ബി.ഐക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.