കേരള ബാങ്ക്: ലയനപട്ടികക്ക് പുറത്തുള്ള ജില്ല ബാങ്കുകൾക്ക് യു.ഡി.എഫ് കാവൽ
text_fieldsമലപ്പുറം: കേരള ബാങ്ക് ലയനപട്ടികയിൽ ഇല്ലാത്ത അഞ്ച് ജില്ല സഹകരണ ബാങ്കുകൾക്ക് യു.ഡി.എഫ് സംരക്ഷണകവചമൊരുക്കും. ജനറൽ ബോഡിയിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കി, കോട്ടയം ജില്ല ബാങ്കുകൾക്കാണ് പ്രതിപക്ഷം സംരക്ഷണം ഒരുക്കുന്നത്. ഇൗ ബാങ്കുകളിലെ നിക്ഷേപവും ഓഹരികളും യു.ഡി.എഫ് അനുകൂല പ്രാഥമിക സഹകരണ സംഘങ്ങൾ പിൻവലിക്കില്ല. ജില്ല ബാങ്കുകൾ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി നിയമം അനുസരിച്ച് കേന്ദ്ര സഹകരണ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്യും.
ഇതോടെ ഇൗ ബാങ്കുകൾക്ക് കേരളത്തിനുപുറത്ത് ബാങ്കിങ് വ്യാപാരം തുടങ്ങാൻ അനുവാദം ലഭിക്കും. ലയനത്തിൽനിന്ന് വിട്ടുനിൽക്കുന്ന ബാങ്കുകൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും യു.ഡി.എഫിൽ ധാരണയായി. ബാങ്ക് ലയനത്തിന് ജനറൽ ബോഡിയുടെ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണമെന്ന് സഹകരണ നിയമത്തിൽ വ്യവസ്ഥയുണ്ട്. റിസർവ് ബാങ്കും ഇൗ നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. യു.ഡി.എഫിന് മേൽകൈയുള്ള ജില്ല ബാങ്കുകളെ ലയനത്തിന് സന്നദ്ധമാക്കാൻ സർക്കാർ മധ്യസ്ഥചർച്ച നടത്തിയെങ്കിലും പരാജയമായി. തുടർന്നാണ് അഞ്ച് ബാങ്കുകളെ ഒഴിവാക്കി ലയനത്തിനുള്ള കരട് പട്ടിക സർക്കാർ റിസർവ് ബാങ്കിന് സമർപ്പിച്ചത്. എന്നാൽ, ലയനപട്ടികയിൽ ഇല്ലാത്ത ബാങ്കുകളിലെ യു.ഡി.എഫ് അനുകൂല ജീവനക്കാർ മുഴുവൻ ബാങ്കുകളുടേയും ലയനം വേണമെന്ന ആവശ്യം സർക്കാർ മുമ്പാകെ ഉന്നയിച്ചു.
യു.ഡി.എഫിനും ഇവർ കത്ത് നൽകി. കേരള ബാങ്ക് രൂപവത്കരണത്തോടെ സഹകരണ വായ്പ മേഖല ദ്വിതല ഘടനയിലേക്ക് മാറുേമ്പാൾ ലയിക്കാതെ നിലനിൽക്കുന്ന ബാങ്കുകളിലെ ജീവനക്കാർക്കും അംഗസംഘങ്ങൾക്കും നിരവധി വെല്ലുവിളികളാണ് ഉയരുന്നതെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് ജില്ല ബാങ്കുകൾ ലയിക്കാതെ നിലനിൽക്കുന്നതിനാൽ അഡ്മിനിസ്േട്രറ്റർ ഭരണം അവസാനിപ്പിച്ച് ഭരണസമിതി തെരഞ്ഞെടുപ്പ് വേഗം നടത്തേണ്ടി വരുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ജില്ല ബാങ്ക് ജീവനക്കാർക്ക് പ്രേമാഷന് അവസരമൊരുക്കുമെന്നും കേരള ബാങ്കിനെതിരെയുള്ള നിയമനടപടി തുടരുമെന്നും യു.ഡി.എഫ് ഉറപ്പുനൽകുന്നു. ജില്ല ബാങ്കുകൾക്ക് ആർ.ബി.ഐ ലൈസൻസ് ഉള്ളതിനാൽ പ്രാഥമിക സഹകരണ ബാങ്കിന് നിലവിൽ ചെയ്യുന്ന എല്ലാ സേവനവും തുടർന്നും നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ജില്ല ബാങ്കുകളുടെ മൊത്തം നിക്ഷേപം 70,000 കോടി
മലപ്പുറം: 14 ജില്ല ബാങ്കുകൾക്കുമായി നിലവിൽ 70,000 കോടിയുടെ നിക്ഷേപമുണ്ട്. കേരള ബാങ്ക് നിലവിൽ വരുന്നതോടെ ഇൗ ആസ്തി മുഴുവൻ കേരള ബാങ്കിെൻറ കൈവശമാകും. സർക്കാറിന് പണം യഥേഷ്ടം കൈകാര്യം ചെയ്യാനാവുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നതെന്നും സംസ്ഥാന സഹകരണ ബാങ്കിെൻറ അവസ്ഥയിലേക്ക് കേരള ബാങ്കും അധികം വൈകാതെ കൂപ്പുകുത്തുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. നിലവിൽ 14 ജില്ല ബാങ്കുകളുടെ മൊത്തം ലാഭത്തേക്കാൻ കൂടുതലാണ് സംസ്ഥാന സഹകരണ ബാങ്കിെൻറ നഷ്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.