കേരള ബാങ്ക്: സർക്കാർ ത്രിശങ്കുവിൽ; ജില്ല ബാങ്ക് ജനറൽ ബോഡി മാറ്റി
text_fieldsമലപ്പുറം: കേരള ബാങ്ക് ലയനത്തിനായുള്ള ജില്ല ബാങ്കുകളുെട ജനറൽ ബോഡി മാറ്റി. ശനിയാ ഴ്ച ചേരാനിരുന്ന യോഗം മാറ്റിയതായി സർക്കാർ, ഹൈകോടതിയെ അറിയിച്ചതിന് പിന്നാലെ സ ഹകരണ രജിസ്ട്രാറുടെ ഉത്തരവും പുറത്തുവന്നു. ജനറൽ ബോഡി വിളിച്ചതിൽ നടപടിക്രമം പാ ലിക്കാത്തതിനാൽ യോഗം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ റിട്ട് ഹരജിയിൽ രണ്ടുദിവസമായി നടന്ന വാദത്തിനൊടുവിലാണ് യോഗം മാറ്റിയതായി സർക്കാർ കോടതിയെ അറിയിച്ചത്.
പൊതുയോഗ നോട്ടീസിനൊപ്പം ലയനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ (അമാൽഗമേഷൻ സ്കീം) നൽക്കാത്തത് വലിയ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അംഗങ്ങൾക്ക് വെള്ളിയാഴ്ച മാത്രമാണ് അമാൽഗമേഷൻ സ്കീം നൽകിയത്. നടപടിക്രമങ്ങളിൽ വീഴ്ച വന്നുവെന്ന് േബാധ്യമായതോടെ, സ്റ്റേ ഒഴിവാക്കാൻ സർക്കാർ, ജനറൽ ബോഡി മാറ്റിവെച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. ലയന വ്യവസ്ഥയിൽ നബാർഡ് ഇളവ് നൽകാത്തതും സർക്കാറിന് പുതിയ പ്രതിസന്ധിയാണ്. ഇതര സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിൽ വോട്ടവകാശം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യെപ്പട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, നബാർഡിന് കത്ത് നൽകിയിരുന്നു. ഇത് സാധ്യമല്ലെന്ന് നബാർഡ് സർക്കാറിനെ കഴിഞ്ഞദിവസം രേഖാമൂലം അറിയിച്ചു.
ഇതര സംഘങ്ങൾക്ക് വോട്ടവകാശം നൽകി കേരള ബാങ്ക് രൂപവത്കരിച്ചാൽ പുതിയ ബാങ്കിെൻറ ഭരണസമിതി യു.ഡി.എഫിെൻറ നിയന്ത്രണത്തിലാകും. ഇത് ഒഴിവാക്കാൻ ഇതര സഹകരണ സംഘങ്ങൾക്ക് വോട്ടവകാശം ഒഴിവാക്കി, നോമിനൽ അംഗമാക്കി സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇതര സംഘങ്ങൾക്ക് വോട്ടവകാശമുണ്ട്. വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 100ലധികം ഇതര സംഘങ്ങൾ നബാർഡിനും റിസർവ് ബാങ്കിനും നിവേദനം നൽകുകയും ചില സംഘങ്ങൾ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
വോട്ടവകാശം എത്രവേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്ന് നബാർഡ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏതെങ്കിലും സംഘങ്ങളെ ഒഴിവാക്കിയാൽ അതും കോടതിയിൽ ചോദ്യംചെയ്യപ്പെേട്ടക്കും. കേരള ബാങ്കിന് അന്തിമാനുമതി ലഭിക്കാൻ 1600 പ്രാഥമിക ബാങ്കുകൾക്ക് പുറമേ 11000ത്തോളം വരുന്ന ഇതര സംഘങ്ങൾക്കും വോട്ടവകാശം നൽകേണ്ടതായി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.