കേരള ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് പണം തട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള അഞ്ച് കേരള ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് രണ്ടേമുക്കാൽ ലക്ഷം രൂപ തട്ടിയതായി പ്രാഥമിക വിവരം. വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ചാണ് പണം തട്ടിയതെന്ന് സംശയിക്കുന്നു. അതിെൻറ അടിസ്ഥാനത്തിൽ കേരള ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് മറ്റ് ബാങ്കുകളുടെ എ.ടി.എം കാർഡുപയോഗിച്ച് പണം പിൻവലിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചു. പൊലീസ് സൈബർ വിഭാഗം ഇതുസംബന്ധിച്ച് അന്വേഷണമാരംഭിച്ചു. ഉപഭോക്താക്കൾക്ക് ഇതുമൂലം നഷ്ടമുണ്ടാകില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
ബാങ്കിെൻറ സോഫ്റ്റ്വെയർ തകരാർ തട്ടിപ്പുകാർ മുതലെടുത്തതാണോയെന്നും സംശയമുണ്ട്. തിരുവനന്തപുരം, കാസർകോട്, കോട്ടയം ജില്ലകളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നതത്രെ. മൂന്ന് ദിവസമായി എ.ടി.എമ്മുകളിൽനിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉത്തർപ്രദേശിൽ അക്കൗണ്ടുള്ളവരാണ് പണം പിൻവലിച്ചിരിക്കുന്നതെന്നാണ് ബാങ്കിെൻറ അന്വേഷണത്തിൽ തെളിഞ്ഞത്.
ഏത് ബാങ്കിെൻറ എ.ടി.എമ്മിലും ഇതര ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനാകും. ഉപഭോക്താവിന് പണം കിട്ടുന്നത് പിൻവലിക്കുന്ന എ.ടി.എം ഉടമയായ ബാങ്കിെൻറ അക്കൗണ്ടിൽനിന്നാണ്. അന്ന് വൈകീട്ടോടെ അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ റിസർവ് ബാങ്കിെൻറ സോഫ്റ്റ്വെയർ മുഖേന പണം ഉപഭോക്താവിെൻറ ബാങ്കിെൻറ അക്കൗണ്ടിൽനിന്ന് തിരിച്ചെത്തും. എന്നാൽ, കേരള ബാങ്കിൽനിന്ന് തട്ടിപ്പുകാർ പിൻവലിക്കുന്ന പണം പിൻവലിക്കുന്ന ഉപഭോക്താവിെൻറ അക്കൗണ്ടിൽനിന്ന് തിരിച്ചെത്തുന്നില്ല.
സാധാരണ എ.ടി.എം ഉപയോഗിക്കുേമ്പാൾ ഉപഭോക്താവിെൻറ അക്കൗണ്ടിൽ പണം ഉണ്ടോയെന്ന സന്ദേശം പോയി അതിന് മറുപടി ലഭിച്ചശേഷമാണ് പിൻവലിക്കാൻ സാധിക്കുക. കേരള ബാങ്കിെൻറ സോഫ്റ്റ്വെയറിൽ ഇതിൽ പിഴവുണ്ടെന്ന സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.