ബസുടമകൾക്ക് സർക്കാർ അനുവദിച്ച വായ്പക്ക് കേരള ബാങ്കിെൻറ നിബന്ധന തിരിച്ചടി
text_fieldsതൃശൂർ: കോവിഡ് പ്രതിസന്ധിയും ഇന്ധന വിലക്കുതിപ്പും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസുടമകൾക്ക് ആശ്വാസമേകാൻ സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചെങ്കിലും അത് ലഭിക്കാൻ സാേങ്കതിക തടസ്സം. ബസുടമകൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് താൽക്കാലിക ആശ്വാസമെന്ന നിലയിൽ രണ്ടുലക്ഷം വീതം വായ്പയായി നൽകാൻ സർക്കാർ കേരള ബാങ്കിന് നിർദേശം നൽകിയത്. എന്നാൽ, വായ്പയനുവദിക്കാൻ ബസുടമകൾക്ക് മുന്നിൽ ബാങ്ക് ജാമ്യവ്യവസ്ഥകൾ വെച്ചതാണ് തിരിച്ചടിയായത്.
നിർത്തിയിട്ടിരുന്ന ബസുകൾക്ക് ടയർ, ബാറ്ററി, സ്പെയർപാർട്സ് തുടങ്ങിയവ വാങ്ങി അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇൻഷുറൻസ് അടച്ച് സർവിസ് തുടരാൻ സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് രണ്ടുലക്ഷം വീതം വായ്പ നൽകാനാണ് േകരള ബാങ്കിനോട് സർക്കാർ നിർദേശിച്ചത്. എന്നാൽ, രണ്ടുലക്ഷം വായ്പയെടുക്കാൻ കോടികളുടെ വായ്പയെടുക്കുന്നതിെൻറ വ്യവസ്ഥകളാണ് ബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ബസുടമകൾ പറയുന്നു. മറ്റ് വായ്പകളില്ലെന്നതടക്കമുള്ളവയാണ് വ്യവസ്ഥയിൽ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
നിബന്ധനയനുസരിച്ച് രണ്ട് ശതമാനം പേർക്ക് പോലും വായ്പ ലഭ്യമല്ലാത്ത സാഹചര്യമാണെന്ന് കേരള ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ പറഞ്ഞു.
സർക്കാർ വാക്ക് വിശ്വസിച്ച് കേരള ബാങ്കിെൻറ വായ്പ ലഭിച്ചാൽ തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ കടം വാങ്ങി ബസുകൾ നിരത്തിലിറക്കിയ ബസുടമകൾ തിരിച്ച് നൽകാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്.
ജാമ്യവ്യവസ്ഥയിലും നിബന്ധനകളിലും കേരള ബാങ്ക് ഇളവ് വരുത്തി വായ്പ എല്ലാ ബസുടമകൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബസുടമകൾ വീണ്ടും നിവേദനം നൽകി. ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച ബസുടമകൾക്ക് 18നകം സർക്കാർ തീരുമാനം അറിയിക്കാമെന്ന ഉറപ്പിലാണ് പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.