ചെന്നിത്തലക്കെതിരായ ബാർകോഴ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട; നിയമോപദേശം
text_fieldsതിരുവനന്തപുരം: ബാർകോഴ ഇടപാടുമായി ബന്ധപ്പെട്ട ബാറുടമ ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. സ്പീക്കറുടെ അനുമതി മാത്രം മതിയെന്ന നിയമോപേദശമാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചത്.
പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയോ പ്രതിപക്ഷനേതാവോ അല്ല. കെ.പി.സി.സി പ്രസിഡൻറ് ആയിരുന്നു. അതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട. നിലവിൽ എം.എൽ.എ ആയതിനാൽ സ്പീക്കറുടെ അനുമതി വേണം. ആ സാഹചര്യത്തിൽ അന്വേഷണത്തിനായി ഗവർണറുടെ അനുമതിക്കായി ഫയൽ അയക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. മുൻമന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ശിവകുമാർ എം.എൽ.എയും മുൻമന്ത്രിയുമായതിനാൽ ഗവർണറുടെ അനുമതി വേണ്ടിവരും. അതിനാൽ മൂന്ന് മുൻ മന്ത്രിമാർക്കും എതിരായ അന്വേഷണാനുമതി തേടി ഗവർണറെ സമീപിക്കാനും ഗവർണർ അനുമതി നിഷേധിച്ചാലും അന്വേഷണവുമായി മുന്നോട്ട് പോകാനുമാണ് സർക്കാർ നീക്കം. അതിെൻറ ഭാഗമായാണ് സ്പീക്കറുടെ അനുമതി തേടിയതും. ബിജു രമേശിെൻറ വെളിപ്പെടുത്തൽ സംബന്ധിച്ച് മുമ്പുതന്നെ അേന്വഷണം നടന്നതാണെന്നും തെളിവില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി ചെന്നിത്തല നൽകിയ കത്ത് ഗവർണറുടെ പരിഗണനയിലുണ്ട്. അതിനാൽ അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ ശ്രദ്ധയോടെ നീങ്ങും. ഈ സാഹചര്യം മനസ്സിലാക്കിയാണ് നിയമോപദേശം തേടിയത്.
പണപ്പിരിവിന് തെളിവുണ്ട് -ബിജു രമേശ്
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ ബാറുടമകളുടെ സംഘടനാഭാരവാഹിയെ തള്ളി ബാറുടമ ബിജു രമേശ്. കോഴ നൽകാനായി പണം പിരിച്ചില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡൻറ് വി. സുനിൽകുമാറിെൻറ വാദമാണ് തള്ളിയത്. 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്ന വിജിലന്‍സിെൻറ റിപ്പോര്‍ട്ടും ബിജു രമേശ് പുറത്തുവിട്ടു. മുൻ മന്ത്രി കെ. ബാബുവിെനതിരെ തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന് പണം പിരിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ പണം എവിടെ- ബിജു ചോദിച്ചു. ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലായിരുന്നു.-ബിജു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.