എം.ടി. രമേശ് ബി.ജെ.പി ജന.സെക്രട്ടറിയായി തുടരും
text_fieldsതിരുവനന്തപുരം: സുരേന്ദ്രന് കീഴിൽ ഭാരവാഹിത്വം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക് കിയ നേതാക്കളെ ഉൾപ്പെടെ ഉൾപ്പെടുത്തി ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മു ൻ ജന.സെക്രട്ടറിമാരായിരുന്ന എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന് എന്നിവരെ വൈസ് പ്രസിഡൻറുമാരാക്കിയുള്ള ഭാരവാഹി പട്ടികയാണ് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ജന.സെക്രട്ടറിയായിരുന്ന എം.ടി. രമേശിനെ നിലനിർത്തി. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും മൂന്നില്‍ ഒന്ന് വനിതകള്‍ക്കും ഭാരവാഹി പട്ടികയില്‍ പ്രാതിനിധ്യം നല്‍കിയതായി കെ. സുരേന്ദ്രന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദന് മാസ്റ്റർ, എ.പി. അബ്ദുല്ലക്കുട്ടി, ഡോ. ജെ. പ്രമീളാദേവി, ജി. രാമന്നായര്, എം.എസ്. സമ്പൂര്‍ണ, പ്രഫ. വി.ടി. രമ, വി.വി. രാജന് എന്നിവരാണ് മറ്റ് വൈസ് പ്രസിഡൻറുമാര്‍. സംഘടനാ സെക്രട്ടറിയായി എം. ഗണേശനും സഹ സംഘടനാ സെക്രട്ടറിയായി കെ. സുഭാഷും തുടരും.അഡ്വ.ജെ.ആര്. പത്മകുമാറാണ് ട്രഷറര്‍. എം.എസ്. കുമാര്‍, അഡ്വ. നാരായണന് നമ്പൂതിരി, അഡ്വ.ബി. ഗോപാലകൃഷ്ണന്, ജി. സന്ദീപ് വാര്യര്‍ പാര്‍ട്ടി വക്താക്കള്‍.
സി.ആര്. പ്രഫുല്‍ കൃഷ്ണനാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ്. അഡ്വ. നിവേദിതാ സുബ്രഹ്മണ്യന് (മഹിളാ മോര്‍ച്ച), അഡ്വ. എസ്. ജയസൂര്യന്‍ (കര്‍ഷകമോര്‍ച്ച), ജിജി ജോസഫ് (ന്യൂനപക്ഷമോര്‍ച്ച), എന്‍.പി. രാധാകൃഷ്ണന് (ഒ.ബി.സി മോര്‍ച്ച), ഷാജുമോന്‍ വട്ടേക്കാട് (എസ്.സി മോര്‍ച്ച), മുകുന്ദന് പള്ളിയറ (എസ്.ടി മോര്‍ച്ച) എന്നിവരാണ് വിവിധ മോര്‍ച്ച അധ്യക്ഷന്മാര്.ടി.പി. ജയചന്ദ്രന്മാസ്റ്ററാണ് കോഴിക്കോട് മേഖല അധ്യക്ഷന്‍. വി. ഉണ്ണികൃഷ്ണന്‍മാസ്റ്റർ (പാലക്കാട്), അഡ്വ.എ.കെ. നസീർ (എറണാകുളം), കെ. സോമൻ (തിരുവനന്തപുരം) എന്നിവരെയും മേഖല അധ്യക്ഷരായി നിയമിച്ചു.ദേശീയ കൗണ്‍സില്‍ അംഗങ്ങളായി മുതിർന്ന നേതാക്കളായ കെ. രാമന്‍പിള്ള, സി.കെ. പത്മനാഭന്, കെ.വി. ശ്രീധരന്മാസ്റ്റര്, കെ.പി. ശ്രീശന്, പള്ളിയറ രാമന്, ചേറ്റൂര്‍ ബാലകൃഷ്ണന്, പി.സി. മോഹനന് മാസ്റ്റര്‍ തുടങ്ങിയവരെയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.