ഭാരവാഹി പട്ടിക; ഇടഞ്ഞ് നിൽക്കുന്നവരെ ഒഴിവാക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ നിർദേശം
text_fieldsകോഴിക്കോട്: ഇടഞ്ഞ് നിൽക്കുന്നവരെ ഒഴിവാക്കി ഭാരവാഹി പട്ടികയുമായി മുന്നോട്ട് പോകാൻ ബി.ജെ.പി സംസ്ഥാന നേതൃത്വ ത്തിന് ദേശീയ നേതൃത്വത്തിെൻറ നിർദേശം. തങ്ങളോട് കൂടിയാലോചന നടത്തി സംസ്ഥാന പ്രസിഡൻറായി നിയമിച്ച കെ. സുരേ ന്ദ്രനോട് നിസഹകരണം കാട്ടുന്ന നേതാക്കളോട് അനുഭാവം വേണ്ടന്ന നിലപാട് ആർ.എസ്.എസ് സംസ്ഥാന നേതൃത്വവും സ്വീകരിച്ച ുകഴിഞ്ഞു. ഇതോടെ ആർ.എസ്.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നുമുള്ള രണ്ട് പേരെ വീതം ജനറൽ സെക്രട്ടറിമാരാക്കി സംസ്ഥാന ഭാ രവാഹി പട്ടിക പ്രസിദ്ധീകരിക്കാൻ കെ. സുരേന്ദ്രൻ ഒരുങ്ങുന്നുവെന്നാണ് സൂചന. ഇത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ നിലന ിൽക്കുന്ന വിഭാഗീയത രൂക്ഷമാക്കും.
ആർ.എസ്.എസിൽ നിന്ന് വൽസൻ തില്ലേങ്കരിയും സി. സദാനന്ദൻ മാസ്റ്ററും ബി.ജെ.പിയിൽ നിന്ന് എം.എസ്. കുമാറും സി. കൃഷ്ണ കുമാറും ജനറൽ സെക്രട്ടറിമാരാവുമെന്നാണ് സൂചന. വൽസൻ തില്ലേങ്കരി ആർ.എസ്.എസ് പ്രാന്തിയ വിദ്യാർഥി പ്രമുഖും സദാനന്ദൻ മാസ്റ്റർ ദേശീയ അധ്യാപക പരിഷത് സംസ്ഥാന അധ്യക്ഷനും ആർ.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യനുമാണ്. എം.എസ്. കുമാർ ബി.ജെ.പി വക്താവാണ് നിലവിൽ. കൃഷ്ണകുമാർ പാലക്കാട് നഗരസഭ വൈസ് ചെയർമാനുമാണ്. ഭാരവാഹി പട്ടിക സംബന്ധിച്ച് ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു കഴിഞ്ഞു. അവരിൽ നിന്ന് അനുഭാവപൂർവ നിലപാട് ഉണ്ടായതോടെ ദേശീയ നേതൃത്വത്തിെൻറ അനുമതിയോടെ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. കൃഷ്ണ കുമാർ മുരളീധര പക്ഷത്തെ പ്രമുഖനാണ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വിഭാഗീയത ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിന്. ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാണമെന്ന നിർദേശമുണ്ടെന്നാണ് സംസ്ഥാന േനതാക്കൾ വിശദീകരിക്കുന്നത്. ശനിയാഴ്ചയാണ് സംസ്ഥാന പ്രസിഡൻറായി സുരേന്ദ്രൻ ചുമതലയെടുത്തത്. ആ യോഗത്തിൽ കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തിരുന്നില്ല. രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ എം.ടി. രമേശ് പങ്കെടുത്തുവെങ്കിലും സുരേന്ദ്രൻ ചുമതലയേറ്റ യോഗത്തിൽ എത്തിയില്ല.
യോഗത്തിൽ സംസാരിച്ച സി.കെ. പത്മനാഭൻ ‘ചില പ്രശസ്തരായ നേതാക്കളുടെ അസാന്നിധ്യം വിഷമമുണ്ടാക്കുന്നതായി’ പരസ്യമായി പറഞ്ഞതോടെയാണ് പി.കെ. കൃഷ്ണദാസ് പക്ഷ പ്രമുഖരുടെ അസാന്നിധ്യം ചർച്ചയായത്. ഇതോടെ ചടങ്ങ് അവസാനിക്കുന്നതിന് തൊട്ടുമുൻപ് എ.എൻ. രാധാകൃഷ്ണൻ എത്തി.
അതേസമയം, രണ്ട് സംഘപരിവാർ നേതാക്കളെ ജനറൽ സെക്രട്ടറിയാക്കുന്നതിലൂടെ ബി.ജെ.പി സംസ്ഥാന േനതൃത്വത്തിൽ സംഘപരിവാർ പിടിമുറുക്കിയെന്നാണ് വിലയിരുത്തൽ. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിൽ സംഘ്പരിവാർ അക്രമത്തിെൻറ ഉത്തരവാദിത്തത്തിലേക്ക് സി.പി.എം എന്നും ആേരാപിക്കുന്നവരിൽ പ്രധാനപ്പെട്ടതാണ് വൽസൻ തില്ലേങ്കരി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാൻ ശബരിമല കർമസമിതി തീരുമാനിച്ചപ്പോൾ ആർ.എസ്.എസ് നിർദേശ പ്രകാരം നിർവഹണച്ചുമതല വഹിച്ചതും അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ന്യൂനപക്ഷ സംഘടനകളും പൗരസമൂഹവും ഇടതുപക്ഷവും സംസ്ഥാനത്ത് നടത്തുന്ന പ്രചാരണത്തെ സംഘപരിവാർ അജണ്ട ഉയർത്തി തന്നെ പ്രതിരോധിക്കണമെന്ന നിലപാടാണ് ആർ.എസ്.എസിന്. മാത്രമല്ല വിവിധ രാഷ്ട്രീയ വിഷയങ്ങളിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും സംഘപരിവാർ താൽപര്യം സംരക്ഷിക്കുക കൂടിയാണ് ലക്ഷ്യം.
അതേസമയം സുരേന്ദ്രനൊപ്പം സംസ്ഥാന പ്രസിഡൻറ് പദവിക്ക് വേണ്ടി ശ്രമിച്ച നിലവിലെ ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർക്ക് പുതിയ ലാവണം കണ്ടെത്തുക എന്നതാണ് കൃഷ്ണദാസ് പക്ഷം നേരിടുന്ന വലിയ വെല്ലുവിളി. ഇരുപക്ഷത്തോടും ചേരാതെ നിൽക്കുന്ന മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രൻ ദേശീയ തലത്തിൽ സ്ഥാനലബ്ധിക്ക് ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് എതിർ വിഭാഗത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.