കേരളം 2000 കോടി കൂടി കടമെടുക്കുന്നു
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജൂലൈയിലെ ശമ്പളവും പെൻഷനും നൽകാനുള്ള പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ 2000 കോടി രൂപ കടമെടുക്കുന്നു. ഇതിനായി 2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. ഇതിനുള്ള ലേലം ജൂലൈ 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
കേന്ദ്രസർക്കാർ അനുവദിച്ച പരിധിയിൽനിന്നാണ് കടമെടുക്കുന്നത്. ഓണത്തിന് മുൻകൂറായുള്ള ചെലവുകൾക്കുകൂടി പണം കണ്ടെത്തലും കടമെടുപ്പിന് കാരണമായി. ക്ഷേമപെന്ഷൻ വിതരണത്തിന് കഴിഞ്ഞ മാസവും കടമെടുത്തിരുന്നു. കേന്ദ്രബജറ്റിൽ 24,000 കോടി രൂപയുടെ പാക്കേജ് ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ചതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.