1.95 കോടി സന്ദർശകർ: റെക്കോർഡ് കുതിപ്പുമായി കേരള ടൂറിസം
text_fieldsതിരുവനന്തപുരം: നിപ ഭീതിയെയും പ്രളയത്തെയും അതിജീവിച്ച് റെക്കോർഡ് കുതിപ്പുമായി കേരള ടൂറിസം. 1996നു ശേഷം ടൂറി സം രംഗത്ത് ഏറ്റവും വളർച്ച രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയത്. 2018നെ അപേക്ഷിച്ച് 17.2 ശതമാനം വളർച്ചയാണ് 2019ൽ ടൂറിസം രംഗത്തുണ്ടായത്.
1.95 കോടി സന്ദർശകരാണ് 2019ൽ കേരളത്തിലെത്തിയത്. ഇതിൽ 1.83കോടി പേർ സ്വദേശികളും 11.89ലക്ഷം പേർ വിദേശികളുമാണ്. 1.67കോടി സഞ്ചാരികളായിരുന്നു 2018ൽ എത്തിയത്. ടൂറിസത്തിൽ നിന്നും ലഭിച്ച വരുമാനം 45,010.69 കോടി രൂപയാണെന്ന് കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
45,82,366 സഞ്ചാരികളുമായി എറണാകുളമാണ് ജില്ലകളിൽ ഒന്നാമത്. തിരുവനന്തപുരം (33,48,618), തൃശൂർ (25,99,248), ഇടുക്കി (18,95,422) എന്നീ ജില്ലകളാണ് സന്ദർശകരുടെ എണ്ണത്തിൽ തുടർന്നുള്ള സ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.