ഹുസ്ന ആവശ്യപ്പെട്ടു; മഹറായി കാമറ നൽകി ജവാദ്
text_fieldsകോഴിക്കോട്: സ്വർണമല്ല, ജീവിതത്തിൽ ഉപകരിക്കപ്പെടുന്ന എന്തെങ്കിലും മഹറായി ലഭിക്കണെമന്നായിരുന്നു ഹുസ്നക്ക് ആഗ്രഹം. അതുകൊണ്ടുതന്നെ മുമ്പു ഉപയോഗിച്ച് ഇഷ്ടപ്പെട്ട മിറർലെസ് കാമറയായിരുന്നു ഹുസ്ന മഹറായി ആവശ്യപ്പെട്ടത്.
മീഡിയവണിൽ മൾട്ടിമീഡിയ സോഫ്റ്റ്വെയർ ഡെവലപ്പറായ വരൻ ജവാദിന് മറുത്തൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. സോണിയുടെ a7iii ഫുൾ ഫ്രെയിം കാമറ തന്നെ മഹറായി നൽകി. ഫോട്ടോഗ്രഫിയോട് അടങ്ങാത്ത മുഹബ്ബത്താണ് ഹുസ്നയെ ഇത്തരമൊരു ആവശ്യത്തിലേക്ക് നയിച്ചത്.
മൾട്ടിമീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ഹുസ്ന അബ്ദുൽ ലത്തീഫ് കൊടുവള്ളി കരുവെമ്പായിൽ സ്വദേശിനിയാണ്. വാഴക്കാട് ആക്കോട് സ്വദേശിയാണ് ജവാദ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.